San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

NDA തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം കുറിക്കും



NDA തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം കുറിക്കും

ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ മൽസരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യസ്ഥാനാർത്ഥി അഡ്വ.സംഗീത വിശ്വനാഥിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നാളെ (19-3-24) ചൊവ്വാഴ്ച തുടക്കം കുറിക്കും ഉച്ചക്ക് 2 മണിക്ക് പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തൊടുപുഴയിൽ വെങ്ങല്ലൂർ – കോലാനി ബൈപ്പാസ് റോഡിൽ തുഷാർ വെള്ളാപ്പള്ളി ഉൽഘാടനം ചെയ്യും.3 മണിക്ക് മുഴുവൻ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന എൻ.ഡി.എ.യോഗം നടക്കും.യോഗം ബിജെപി സംസ്ഥാന ജന.സെക്ര. അഡ്വ.ജോർജ് കുര്യൻ ഉൽഘാടനം ചെയ്യും. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും.
തൊടുപുഴയിൽ ചേർന്ന ബിജെപി-ബിഡിജെഎസ് സംയുക്ത നേതൃയോഗമാണ് തീരുമാനം എടുത്തത്.ബിഡി ജെഎസ്ഇടുക്കി ജില്ലാ പ്രസി.അഡ്വ.പ്രതീഷ് പ്രഭയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബി ജെ പി മേഘലാ പ്രസി.
എൻ.ഹരി ഉൽഘാടനം ചെയ്തു. ഷൈൻ കൃഷ്ണൻ, കെ.എസ്അജി, സി.സന്തോഷ് കുമാർ, വി.എൻ സുരേഷ്, രതീഷ് വരകുമല, പി.ഏ.വേലുക്കുട്ടൻ, ശ്രീനഗരി രാജൻ,സന്തോഷ് തോപ്പിൽ,വിനോദ് നാരായണൻ, പി.പി.സജ്ജീവൻ, ശ്രീവിദ്യ രാജേഷ്, പി.പി സാനു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button