അച്ചടിശാലകള്‍ സത്യവാങ്മൂലം വാങ്ങണം
2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, നോട്ടീസുകള്‍, മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കുന്ന അച്ചടിശാലകള്‍ ആ പ്രവൃത്തി ഏല്‍പ്പിക്കുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം (രണ്ട് പ്രതി) വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുവേണ്ടി എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. അച്ചടി പൂര്‍ത്തിയായി മൂന്ന് ദിവസത്തിനകം സത്യവാങ്മൂലത്തിന്റെ ഒരു പ്രതിയും അച്ചടിച്ച സാമഗ്രികളുടെ നാല് പ്രതിയും അച്ചടിക്ക് ചെലവായ തുക, അച്ചടിച്ച തീയതി, അച്ചടിച്ച പകര്‍പ്പുകളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയ നിശ്ചിത ഫോമും ഒപ്പിട്ട് ജില്ലാ ഇലക്ഷന് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് നല്‍കേണ്ടതാണ്. അച്ചടിക്കുന്ന സാമഗ്രികളില്‍ അച്ചടിശാലയുടെ പേര്, അച്ചടിപ്പിക്കുന്ന ആളുടെ പേരും വിലാസവും, അടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ വ്യക്തമായി രേഖപ്പെടുത്തുകയും വേണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ(1951) 127 എ വകുപ്പ് പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കുമെന്നും എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.