ദേവികുളം മണ്ഡലത്തില്‍ പര്യടനം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്ജ്
അടിമാലി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്‍റെ ദേവികുളം മണ്ഡല തെരഞ്ഞെടുപ്പ് പര്യടനം ശനിയാഴ്ച രാവിലെ 7.30 ന് ആനച്ചാലില്‍ നിന്നും ആരംഭിച്ചു. ആനച്ചാലിലെ വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍, ലോട്ടറി തൊഴിലാളികള്‍ എന്നിവരോട് സംസാരിച്ച് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചു. ആനച്ചാല്‍ ലിറ്റില്‍ ഫ്ളവര്‍ മേഴ്സി ഹോമിലെ അന്തേവാസികളെയും സന്ദര്‍ശിച്ചു.
പര്യടനത്തിനിടയില്‍ ആനച്ചാലില്‍ സ്ഥാനാര്‍ഥിയുടെ പഴയകാല അയല്‍വാസിയാ ലോട്ടറി തൊഴിലാളി സാവിത്രിയമ്മയെ കണ്ടുമുട്ടി. പഴയകാല ഓര്‍മ്മകളും കുടുംബ വിശേഷങ്ങളും പങ്കുവച്ച സാവിത്രിയമ്മ സ്ഥാനാര്‍ഥിയുടെ തോളില്‍തട്ടി വിജയാശംസകള്‍ നേര്‍ന്നാണ് പറഞ്ഞയച്ചത്. കല്ലാര്‍കുട്ടിയില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയ ആദ്യകാല കുടിയേറ്റ കര്‍ഷക അംബുജാക്ഷിയമ്മയെ സ്ഥാനാര്‍ഥി ജോയ്സ് പൊന്നാടയണിയിച്ചു. മാങ്കുളത്ത് ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരപന്തല്‍ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് അടിമാലി, മാങ്കുളം, പള്ളിവാസല്‍ എന്നിവിടങ്ങളിലും വോട്ടര്‍മാരെ കണ്ടു.
*ചിത്രം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ശെങ്കുളം മേഴ്സി ഹോമിലെ അന്തേവാസികളുമായി സംസാരിക്കുന്നു*
*മൂന്നാറിന് ആവേശം പകര്‍ന്ന് എല്‍ഡിഎഫ് റോഡ്ഷോ*
അടിമാലി: ദേവികുളം മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്‍റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച റോഡ് ഷോ മൂന്നാറിനെ ആവേശത്തിലാഴ്ത്തി. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ മൂന്നാര്‍ നല്ലതണ്ണി ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ്ഷോ നഗരംചുറ്റി പഴയമൂന്നാറില്‍ സമാപിച്ചു. തോട്ടം തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍, ഓട്ടോടാക്സി തൊഴിലാളികള്‍ തുടങ്ങി നിരവധി പേര്‍ റോഡ് ഷോയില്‍ അണിനിരന്നു. തുടര്‍ന്ന് വൈകിട്ട് 5 ന് വെങ്ങല്ലൂരില്‍ നടന്ന തൊടുപുഴ അസംബ്ലി നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
*ജോയ്സ് ജോര്‍ജ്ജിന് ഇന്ന് നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍. നാളെ ഇടുക്കി മണ്ഡലത്തില്‍*
ചെറുതോണി: രാവിലെ 7 മുതല്‍ വട്ടവടയില്‍ വോട്ടര്‍മാരെ കാണും. തുടര്‍ന്ന് 11 ന് മൂന്നാര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ ദേവികുളം അസംബ്ലി നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കെ.കെ. ജയചന്ദ്രന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പീരുമേട് നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ നടക്കുന്ന ഉടുമ്പന്‍ചോല അസംബ്ലി മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 7 ന് മരിയാപുരം കുതിരക്കല്ലില്‍ നിന്ന് തുടക്കമാകും. തുടര്‍ന്ന് മരിയാപുരം പഞ്ചായത്ത്, വാത്തിക്കുടി, കൊന്നത്തടി, കാമാക്ഷി, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ പര്യടനം നടത്തും.
*ഭൂ നിയമത്തിലെ ചട്ട ഭേദഗതിയില്‍ ഇടുക്കിയില്‍ സ്വതന്ത്ര ജീവിതം ഉറപ്പു വരുത്തും- അഡ്വ. ജോയ്സ് ജോര്‍ജ്ജ്*
മൂന്നാര്‍: കെട്ടുപാടുകളും കാണാചരടുകളുമില്ലാത്ത സ്വതന്ത്ര ജീവിതം ഇടുക്കിയുടെ മണ്ണില്‍ ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. മൂന്നാറില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി നേരിട്ടുകൊണ്ടിരുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ ഭീതി അകറ്റാന്‍ കഴിഞ്ഞത് ഒരുമിച്ചുള്ള പോരാട്ടത്തിലൂടെയാണ്. ജനവിരുദ്ധമായ മൂന്നാര്‍ ട്രൈബ്യൂണല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. 1960 ലെ ഭൂ നിയമം ഭേദഗതി ചെയ്തത് ഇടുക്കിയുടെ ജനജീവിതത്തെയും വികസന മുന്നേറ്റത്തേയും വലിയ പുരോഗതിയിലേക്ക് നയിക്കും. എല്ലാവിഭാഗം ജനങ്ങള്‍ക്കും സുഗമവും സുതാര്യവുമായ ജീവിതം ഉറപ്പാക്കുന്ന ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ ഇടപെടും. പ്രത്യേകിച്ചും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും അനുബന്ധ വരുമാനം കണ്ടെത്തുന്നതിന് ഒരുവിധത്തിലുമുള്ള തടസ്സങ്ങളും പ്രയാസങ്ങളും ഇല്ലാത്ത രീതിയില്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇടതുപക്ഷ മുന്നണി പ്രതിജ്ഞാബദ്ധമാണ്. എംപിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നിയമപരമായും ജനപ്രതിനിധിയെന്ന നിലയിലും ജില്ലയിലെ ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.
ഉപാധിരഹിത പട്ടയം നല്‍കിയതുപോലെ പട്ടയത്തിന്‍റെ വരുമാപരിധി എടുത്തു കളഞ്ഞതുപോലെ ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളും. പട്ടയ സ്ഥലത്തിനുള്ള പരിധി ഒരേക്കറായിരുന്നത് 4 ഏക്കറായി ഉയര്‍ത്തിയതും പട്ടയ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ മാറ്റി സ്വതന്ത്ര വിനിമയ അവകാശം നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ ഭൂ നിയമവും ഭേദഗതി ചെയ്തുകഴിഞ്ഞു. ചട്ട നിര്‍മ്മാണത്തിലും ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകമായ ഇടപെടല്‍ നടത്തുമെന്നും ജോയ്സ് ജോര്‍ജ്ജ് വ്യക്തമാക്കി.