6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്





റേഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ്
മുന്‍ഗണനാകാർഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്രസർക്കാർ നല്‍കിയിട്ടുള്ളത്.
റേഷന്‍ കാർഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മഴുവന്‍ അംഗങ്ങളും നേരിട്ട് എത്തി ഇ-പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ചുകൊണ്ട് മാത്രമേ ഈ പ്രക്രിയ പൂർത്തിയാക്കാന്‍ കഴിയുകയുള്ളൂ.
കേരളത്തിന് മാത്രമായി ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതത്തെ അടക്കം ബാധിക്കാന്‍ ഇടയുണ്ട് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുന്നതാണ്.
ഇതുസംബന്ധിച്ച് റേഷന്‍ഗുണഭോക്താക്കള്‍ക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.
ജനങ്ങളില്‍ പരിഭ്രാന്തി പടർത്തുന്ന രീതിയില്‍ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.
പൊതുവിതരണ വകുപ്പ്  ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളേ വിശ്വാസത്തില്‍ എടുക്കാവൂ. 
മാർച്ച് 15,16,17 തീയതികളില്‍ മസ്റ്ററിംഗ് നിശ്ചയിച്ചിരുന്നു. ഒരേ സമയം റേഷന്‍ വിതരണവും മസ്റ്ററിംഗും ഒരുമിച്ച് നടക്കുമ്പോള്‍ സർവ്വറില്‍ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷന്‍ വിതരണം ഈ ദിവസങ്ങളില്‍ നിർത്തിവയ്ക്കുകയുമുണ്ടായി.
ഇന്റർനെറ്റുമായി ബന്ധപ്പെട്ട സാധാരണ സേവനങ്ങളില്‍ തന്നെ പലപ്പൊഴും തടസ്സം നേരിടുന്നതിന് നാം അനുഭവസ്ഥരാണ്. എന്നാല്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്.
സംസ്ഥാന ഐ.ടി മിഷന്‍, കേന്ദ്രസർക്കാരിന്റെ നിയന്ത്രണ ത്തിലുള്ള  NIC,UADAI, BSNLഎന്നിങ്ങനെ 4 ഏജന്‍സികള്‍ സാങ്കേതികമായി സഹകരിച്ചുകൊണ്ടാണ് ഗുണഭോക്താവിനെ തിരിച്ചറിയുന്ന പ്രക്രിയ നടക്കുന്നത്. ഇതെല്ലാം 12 സെക്കന്റിനുള്ളില്‍ പൂർത്തിയാകണം. ഇല്ലെങ്കില്‍ Time out ആകും.
ഇതില്‍ ഏതിലെങ്കിലും ഉണ്ടാകുന്ന പാകപ്പിഴ മൂലം പ്രക്രിയ മുഴുവന്‍ തകരാറിലാകാം. ഇന്ന് രാവിലെ മസ്റ്ററിംഗ് നടത്താന്‍ ചില പ്രയാസങ്ങള്‍ നേരിട്ടു. ഇന്ന് 1,82,116 മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കു മാത്രമേ മസ്റ്ററിംഗ് പൂർത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ.  ഇക്കാര്യം ശ്രദ്ധയില്‍പെട്ട ഉടനേ 2 തവണ ഉന്നത തലയോഗം ചേർന്നു.
സ്റ്റേറ്റ് ഐ.ടി മിഷന്‍, ഐ.ടി വകുപ്പ് , ഭക്ഷ്യ പൊതുവിതരണ വകുപ്പ് , NIC ഇവരുടെയെല്ലാം ഉന്നത ഉദ്യോഗസ്ഥർ എന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്.
സ്റ്റേറ്റ് ഐ.ടി മിഷന്റെ സെർവ്വറില്‍ ഉണ്ടായ സാങ്കേതിക തകരാർ മൂലമാണ് ഇന്നുണ്ടായ തടസ്സം എന്ന് വിലയിരുത്തുകയും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സ്റ്റേറ്റ് ഐ.ടി മിഷന്റെ ഉടമസ്ഥതയിലുള്ള AUA (Authentication User Agency) തകരാർ ഉണ്ടായാലും വീഴ്ചയില്ലാതെ പ്രവർത്തനങ്ങള്‍ നടക്കാന്‍  NIC യുടെ ഉടമസ്ഥതയിലുള്ള ഒരു AUA പകരമായി ഉപയോഗിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇത് പ്രവർത്തനസജ്ജമായാല്‍ ഒരു AUA യില്‍ തകരാർ വന്നാലുംപകരമുള്ള AUA ഉപയോഗിക്കാന്‍ കഴിയും.
പുതിയ ക്രമീകരണങ്ങള്‍
കേരളത്തിലെ മുഴുവന്‍ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.
മാർച്ച് 31 ന് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ നിഷേധിക്കപ്പെടുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.
വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിന് പുറത്ത് താമസമുള്ളവർക്ക് മസ്റ്ററിംഗിനായി മതിയായ സമയം നല്‍കും.
കിടപ്പുരോഗികള്‍ക്ക് പൊതുവിതരണ ഉദ്യോഗസ്ഥർ താമസ സ്ഥലത്ത് നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തിയാക്കും.
നാളെയും മറ്റന്നാളും (മാർച്ച് 16, 17) മഞ്ഞ കാർഡുകാർക്ക് മാത്രമായിരിക്കും മസ്റ്ററിംഗ്. എന്നാല്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുവേണ്ടി ദൂര സ്ഥലങ്ങളില്‍ നിന്നും  എത്തിച്ചേർന്നിട്ടുള്ള  പിങ്ക് കാർഡ് അംഗങ്ങള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കാതിരിക്കാൻ റേഷന്‍ വ്യാപാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം.
നാളെയും മറ്റന്നാളും (മാർച്ച് 16, 17) മഞ്ഞ ഒഴികെയുള്ള കാർഡുകാർക്ക് റേഷന്‍ വിതരണം നടത്താന്‍ പാടില്ല എന്ന നിർദ്ദേശം റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.
മസ്റ്ററിംഗ് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നിർദ്ദേശം  എല്ലാവരുമായി കൂടിയാലോചന നടത്തി ഞായറാഴ്ച വൈകുന്നേരം പ്രസിദ്ധപ്പെടുത്തുന്നതാണെന്നും മന്ത്രി ജി.ആർ.അനില്‍ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!