വാട്ടർ മെട്രോയുള്ള കളമശേരിയാണ് ഞങ്ങളുടെ ഉറപ്പ്, 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്; പി രാജീവ്
കൊച്ചി വാട്ടർ മെട്രോയിൽ സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിലായി പതിനേഴര ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്തിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവ്വീസുകൾ ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
കളമശേരി മണ്ഡലത്തിലേക്കും വാട്ടർമെട്രോ എത്തുകയാണ്. മണ്ഡലത്തിലെ ഏലൂർ വാട്ടർ മെട്രോ ടെർമിനലും ഒപ്പം മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ചേരാനെല്ലൂർ എന്നീ മൂന്ന് ടെർമിനലുകളും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും.
ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ച് വൈകുന്നേരം 5.30 മണിക്കാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പുതുതായി നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൌത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.
കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ സർവ്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിലായി പതിനേഴര ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്തിരിക്കുന്നത്.
ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവ്വീസുകൾ ആരംഭിക്കാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഒപ്പം പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി
പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്
ഉറപ്പ് പറഞ്ഞതുപോലെ കളമശ്ശേരി മണ്ഡലത്തിലേക്കും വാട്ടർമെട്രോ എത്തുകയാണ്. മണ്ഡലത്തിലെ ഏലൂർ വാട്ടർ മെട്രോ ടെർമിനലും ഒപ്പം
മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ചേരാനെല്ലൂർ എന്നീ മൂന്ന് ടെർമിനലുകളും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാളെ നാടിന് സമർപ്പിക്കും. ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ച് വൈകുന്നേരം 5.30 മണിക്കാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
പുതുതായി നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൌത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.
കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ സർവ്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിലായി പതിനേഴര ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്തിരിക്കുന്നത്. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവ്വീസുകൾ ആരംഭിക്കാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഒപ്പം പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.