Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മറയൂർ ചന്ദനലേലം: 37 ടൺ ചന്ദനം വിറ്റു; 27 കോടി സർക്കാരിന്…
മറയൂർ; മറയൂർ ചന്ദനത്തിൻ്റെ വിൽപനയ്ക്കായി നടത്തിയ ഇ- ലേലത്തിൽ 37.177 ടൺ ചന്ദനം നികുതിയടക്കം 27.76 കോടി രൂപയ്ക്കു വിറ്റു. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 143 ലോട്ടുകളിലായി 53.625 ടൺ ചന്ദനമാണു ലേലത്തിൽ വച്ചിരുന്നത്. 11 സ്ഥാപനങ്ങൾ പങ്കെടുത്തു. കർണാടക സോപ്സ് ആൻഡ് ഡിറ്റർജൻ്റ് കമ്പനി 18.643 ടൺ ചന്ദനം 19.17 കോടി (നികുതിയടക്കം 24 കോടി) രൂപയ്ക്ക് ലേലത്തിൽ പിടിച്ചു.
തൃശൂർ കുട്ടനല്ലൂർ ഫാർമസ്യൂട്ടിക്കൽ കമ്പനി (1.2 കോടി), ജയ്പുർ ക്ലൗഡ് നയൻ (ഒരു കോടി), ജയ്പുർ സുര്യ ഹാൻഡിക്രാഫ്റ്റ്സ് (84 ലക്ഷം), കോട്ടയ്ക്കൽ ആര്യവൈദ്യശാല (29 ലക്ഷം), തിരൂർ ആലത്തിയൂർ പെരുംതൃക്കോവിൽ (25 ലക്ഷം), കെഎഫ്ഡിസി (21 ലക്ഷം) എന്നിവരും ലേലത്തിൽ ചന്ദനം വാങ്ങി. ഈ സാമ്പത്തിക വർഷത്തെ അവസാന ലേലമാണ് ഇന്നലെ നടന്നത്.