ജെ. പി. എം -ൽ വനിതാദിനാഘോഷം നടത്തപ്പെട്ടു


ജെ. പി. എം -ൽ വനിതാദിനാഘോഷം നടത്തപ്പെട്ടു
ലബ്ബക്കട : ജെ. പി. എം. കോളേജിലെ എൻ .എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.
ഉദ്ഘാടനം കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി. നിർവ്വഹിച്ചു .വനിതാസംവരണം
കേവലം വാക്കുകളിലൊതുങ്ങാതെ പ്രായോഗികതലത്തിലേക്കെത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ആദരിക്കാനും പരിഗണിക്കാനും മറന്നുപോകുന്ന വിഭാഗമായിമാറുന്നു നമ്മുടെ നമ്മുടെ അനധ്യാപകരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വർത്തമാനകാലത്ത് എല്ലായിടങ്ങളിലും സ്ത്രീ പ്രാധിനിധ്യം വർദ്ധിച്ചുവരുന്നുവെന്നും അത് വളരെ പ്രത്യാശനൽകുന്നുവെന്നും കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. ആശംസപ്രസംഗത്തിൽ പറഞ്ഞു.
വനിതാദിനത്തിന്റെ ഭാഗമായ് കോളേജിലെ അനധ്യാപകവനിതകളെ ആദരിക്കുകയും അവർക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.
പരിപാടിയിൽ കോളേജ് വൈസ്. പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി., എൻ. എസ്. എസ്. പ്രോഗ്രാം- ഓഫീസർമാരായ ടിജി ടോം, സനൂപ്കുമാർ ടി.എസ്., അനിറ്റ വിൽസൺ എന്നിവർ പങ്കെടുത്തു.