നാട്ടുവാര്‍ത്തകള്‍
ഇടുക്കിയിൽ ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ


ഇടുക്കി: ഇടുക്കിയിൽ ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ മേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവുള്ളത്. സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം.
അതേസമയം, ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. വ്യാപനം പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. ഈ ആഴ്ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ 8 ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ വേണ്ടെന്ന ആലോചന.