പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, കുഴിച്ചിട്ടത് അഞ്ചടി ആഴത്തിൽ


കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് വിജയന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, കുഴിച്ചിട്ടത് അഞ്ചടി താഴ്ച്ചയിലേറെ ആഴത്തിൽ.കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒടിച്ചു മടക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അഴുകി അസ്ഥികൂടമായ നിലയിലാണ് മൃതദേഹം.അഞ്ചടി താഴ്ച്ചയിൽ മണ്ണു നീക്കിയപ്പോഴാണ് കുഴിയിൽ നിന്ന് വസ്ത്രം കണ്ടെത്തിയത്. ഏറെ താഴ്ച്ചയിൽ കുഴിയെടുത്തിട്ടും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ നിധീഷിൻ്റെ മൊഴി തെറ്റൊണോ എന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. വീണ്ടും മണ്ണ് മാറ്റിയപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടത്. പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ജഡം മെഡിക്കൽ കോളേജിലേക്ക് മാറ്റും.