മോഷണ മുതൽ തപ്പിയിറങ്ങിയ പോലീസിന് ലഭിച്ചത് അതിദാരുണമായ കുറ്റകൃത്യങ്ങളിലേക്കുള്ള തെളിവുകളെന്ന് സൂചന.കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്
ഇടുക്കി : കാഞ്ചിയാർ കക്കാട്ടുകടയിൽ വീടും പരിസരവും കേന്ദ്രീകരിച്ചു പോലീസിന്റെ തിരച്ചിൽ.കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയിൽ പിടിയിലായ പ്രതിയും ഇയാളുടെ മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐ യും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു.എന്നാൽ അസ്വഭാവികമായ ചിലത് വീട്ടിൽ കണ്ടെത്തി.തുടർന്ന് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെഅറിയിക്കുകയായിരുന്നു.വീടിനുള്ളിൽ ആഭിചാര ക്രിയകൾ നടന്നതായിട്ടാണ് സൂചന.വീടിന്റെ പരിസരത്ത് നിന്ന് സംശയകരമായ ചില അവശിഷ്ടങ്ങൾ ലഭിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ പോലീസ് കാവലിലാണ് ഈ വീടും പരിസരവും.അടുത്തിടെ കാണാതായവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട് എന്നാണ് വിവരം.
ആർഡിഓ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിപുലമായ നീക്കത്തിനൊരുങ്ങുകയാണ് പോലീസ്.