6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ജപ്തി നടപടികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിൽപ്പ്സമരം



ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ജപ്തി നടപടികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിൽപ്പ്സമരം.ജപ്തി -ലേല വിരുദ്ധ സമിതിയുടെയും ഇൻഡിപെൻഡന്റ് ഭാരതീയ കിസാൻ സഭയുടെയും നേതൃത്വത്തിൽ കട്ടപ്പനയിലുള്ള ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ മുൻപിലാണ് കർഷകരെ അണിനിരത്തി നിൽപ്പ് സമരം നടത്തിയത്.ബാങ്കിന്റെ ജപ്തി ലേല നടപടികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത കൺവീനർ ജോർജ് കോയിക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.ജപ്തി നടപടികൾ നിർത്തി വച്ചില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് സമിതിയുടെ തീരുമാനം.ജപ്തി വിരുദ്ധ സമിതി ജില്ലാ പ്രസി. രാജു സേവ്യർ, രക്ഷാധികാരി എൻ വിനോദ് കുമാർ,അപ്പച്ചൻ ഇരുവേലിൽ, സി ബി ശശീന്ദ്രൻ, പി എ ജോണി, എം എസ് ചിന്താമണി,വിൽസൻ അത്തിക്കൽ, ഷീബ ബിജു,എം ബി രാജശേഖരൻ തുടങ്ങിയവർ നിൽപ്പ് സമരത്തിന് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!