Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘തന്തക്ക് പിറന്ന മകളോ? തന്തയെ കൊന്ന സന്താനമോ?’; പത്മജയെ തെരുവിൽ തടയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ



പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തന്തയ്ക്ക് പിറന്ന മകളോ? തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെ? കെ കരുണാകരൻ പത്മജയോട് എന്ത് പാതകമാണ് ചെയ്തത്? കരുണാകരൻ്റെ പാരമ്പര്യം മറ്റെവിടെയെങ്കിലും ഉപയോഗിച്ചാൽ പത്മജയെ യൂത്ത് കോൺഗ്രസ് തെരുവിൽ തടയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ.

പത്മജയെ പിതൃ ഘാതകയായി ചരിത്രം അടയാളപ്പെടുത്തും. പത്മജയെ കേരളത്തിന്റെ മുഖ്യമന്ത്രി ആകാമായിരുന്നു. പക്ഷേ നിയമസഭയിൽ ജയിച്ചില്ലല്ലോ. മുകുന്ദപുരത്ത് ജയിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി ആകാമായിരുന്നു. പത്മജ എത്തുമ്പോൾ ബിജെപിക്ക് ലഭിക്കാൻ പോകുന്നത് ഒരു വോട്ട്, അതും പത്മജ ചെയ്താൽ മാത്രം. എം.വി ഗോവിന്ദൻ്റെ ആശങ്ക ശരിയാണ്. ബംഗാളിലും ത്രിപുരയിലും പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിയിൽ പോയ അനുഭവം അദ്ദേഹത്തിന് ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

കേരള രാഷ്ട്രീയത്തിലെ കൊടും ചതിയാണ് പത്മജയുടെ ബിജെപി പ്രവേശനമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ. കോൺഗ്രസ് പ്രസ്ഥാനം പത്മജയോട് എന്ത് അവഗണനയാണ് കാണിച്ചതെന്ന് അറിയാൻ ആഗ്രഹമുണ്ട്. മൂന്ന് തവണ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളിൽ അവസരം നൽകി. തോറ്റിട്ടും അവസരം നൽകിയിട്ടുണ്ട്. കെ കരുണാകരൻ്റെ ആത്മാവിനുപോലും ഏറ്റവും വലിയ നോവാണിതെന്നും ജെബി മേത്തർ.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!