6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സന്തോഷ് മാധവൻ മരിച്ചത് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്



ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന വിവാദ ആൾദൈവം
സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവൻ, സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.

ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്‌റ്റിലായി ജയിൽവാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. കട്ടപ്പനയിലെ വെയർ ഹസിങ് ഡിപ്പോയിലെ ചുമട്ടുകാരൻ്റെ മകനായ സന്തോഷ്, സ്വാമി അമൃതചൈതന്യ ആയതിനു പിന്നിൽ ദൈവ വിളിയാണെന്നു വീട്ടുകാർ പറയുമ്പോൾ, അതിബുദ്ധിയാണ് ഇയാളെ കോടിക്കണക്കിനു രൂപയുടെ ആസ്‌തിയുടെ വളർച്ചയിലേക്കു വഴി തെളിച്ചതെന്നാണു പൊലീസ് കണ്ടെത്തിയത്. പഠനത്തിൽ വലിയ മികവ് കാട്ടാതിരുന്ന സന്തോഷ് ഇംഗ്ലിഷും ഉറുദുവും സംസാരിക്കുന്ന അമൃത ചൈതന്യ ആയതിനു വിവിധ ദേശങ്ങളിലൂടെയുള്ള ഊരുചുറ്റലും കാരണമായി. കട്ടപ്പന ഇരുപതേക്കർ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച സന്തോഷിന്റെ വിദ്യാഭ്യാസം വള്ളക്കടവു സെൻ്റ് ആന്റണീസ് സ്‌കൂളിലും കട്ടപ്പന ഗവ. ഹൈസ്കൂളിലുമായിരുന്നു.

പത്താം ക്ലാസ് തോറ്റതോടെ പഠനം നിർത്തി. പിന്നീടു കട്ടപ്പനയിൽ ചെരുപ്പുകടയിൽ സെയിൽസ്‌മാനായി ജോലി നോക്കി. പതിനെട്ടു വയസ്സായപ്പോൾ ജ്യേഷ്‌ഠ സഹോദരൻ്റെ സഹായത്തിൽ കലൂരിലുള്ള ക്ഷേത്രത്തിൽ പരികർമിയായി. ഇവിടെനിന്നു പൂജാവിധികൾ അഭ്യസിച്ചശേഷം തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിയിൽ പ്രവേശിച്ചു. ഇവിടെനിന്നാണു വളർച്ചയുടെ ആരംഭം. തുരുത്തി ക്ഷേത്രത്തിൽ സേവനം ചെയ്യുമ്പോൾ ജ്യോതിഷത്തിലൂടെയും മറ്റും ലക്ഷങ്ങൾ സമ്പാദിച്ചു. ഗൾഫു നാടുകളടക്കം വിവിധ സ്‌ഥലങ്ങളിലും സന്ദർശനം നടത്തി. ഈ കാലയളവിനുള്ളിൽ പ്രമുഖ വ്യക്‌തികളുമായി സൗഹൃദം സ്ഥാപിച്ചു. വീടിനു സമീപത്തുതന്നെയുള്ള പെൺകുട്ടിയെത്തന്നെയാണു സന്തോഷ് പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാളോടൊപ്പം പോയ പെൺകുട്ടി ഒന്നര മാസത്തിനുശേഷം ബന്ധം വേർപെടുത്തി തിരിച്ചെത്തി.

തുരുത്തി ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കുന്നതിനിടയിൽ ഒരു ദിവസം സ്വാമി അവിടെനിന്ന് അപ്രത്യക്ഷമായി. പിന്നീടു മൂന്നു വർഷത്തോളം വീട്ടുകാർക്കും നാട്ടുകാർക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഏതോ ആശ്രമത്തിൽ ആയിരുന്നുവെന്നു മാത്രമാണു വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീടാണു സ്വാമി അമൃത ചൈതന്യ എന്നപേരിൽ പ്രത്യക്ഷനായത്. ഇതിനിടെ, ടൗണിൽതന്നെ ലോഡ്‌ജ് പ്രവർത്തിക്കുന്ന കോടികൾ വില മതിക്കുന്ന ബഹുനില കെട്ടിടം ഇയാൾ വിലയ്ക്കു വാങ്ങിയിരുന്നു. സ്വത്തു വിവരങ്ങളെ സംബന്ധിച്ചു കട്ടപ്പന പൊലീസ് നേരത്തേ അന്വേഷണം നടത്തിയിരുന്നുവെങ്കിലും സ്വാമിയുടെ വിവാഹദിവസമാണ് അന്വേഷണത്തിനായി പൊലീസ് വീട്ടിലെത്തിയത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ കട്ടപ്പനയിൽ എത്തി.


2008-ലാണ് സന്തോഷ് മാധവൻ്റെ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് വിദേശ മലയാളി ആദ്യം പരാതി നൽകി. നഗ്നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതി ഉയർന്നു. ഇയാളുടെ ഫ്ലാറ്റിൽനിന്നു ലഹരിവസ്‌തുക്കളും കടുവാത്തോലും പിടിച്ചെടുത്തിട്ടുണ്ട്. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സിഡികൾ ഉൾപ്പെടെ കണ്ടെടുത്തതു കേസിൽ നിർണായക തെളിവായി. പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് വിഐപി പരിഗണന ലഭിച്ചതും വിവാദമായി. ജയിലിലും ‘പൂജാരി’യാകാൻ ഇയാൾ ശ്രമിച്ചു. ആയുധ കള്ളക്കടത്ത് കേസിൽ ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേരുണ്ടായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!