Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വയോജനങ്ങള്‍ക്ക് നേരേയുള്ള അതിക്രമം: ബോധവത്കരണ പരിപാടികള്‍ 16 ന്


വയോജനങ്ങള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ക്ക് എതിരായ ബോധവല്‍ക്കണം പരിപാടികള്‍ ജൂണ്‍ 16-ന് നടത്തുവാന്‍ ജില്ലാതല വയോജന കൗണ്‍സില്‍ തീരുമാനിച്ചു. വാഹന പ്രചാരണം, വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം, വൃദ്ധ സന്ദനങ്ങളില് പ്രത്യേകം അദാലത്തുകള്‍, സെമിനാറുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വയോജന ഗ്രാമസഭകള്‍ വിളിക്കാന്‍ ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
വയോമധുരം പദ്ധതിയുടെ ഭാഗമായി സൗജന്യ ഗുക്കോമീറ്റര് വിതരണ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാകുന്നല് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.എ. ഷംനാദ് വിഷയം അവതരിപ്പിച്ചു. വയോജന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.