Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘ജയിച്ചാൽ ജനങ്ങളുടെ കൂടെയുണ്ടാകും, അതാണ് എന്റെ വഴിപാട്’ ; വി എസ് സുനിൽകുമാർ
തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിക്കുമെന്ന് തൃശൂർ ലോകസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍. ഇടത് പക്ഷത്തിന്റെ ബെയ്‌സ് തൃശൂരിനുണ്ട്. ജയിച്ചാൽ ജനങ്ങളുടെ കൂടെയുണ്ടാകും, അതാണ് എന്റെ വഴിപാട്.
ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഞാൻ. ജനങ്ങൾ എന്നെ കൈവിടില്ല. അവർ എന്നെ ജയിപ്പിക്കും. ജനങ്ങൾ ഇടതിനാണ് പിന്തുണ നൽകുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാകണം. നാടിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഐക്യത്തോടെ, സന്തോഷത്തോടെ, പരസ്പരം ഭയമില്ലാതെ, ഭയപ്പെടുത്താത ഈ രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്യണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.