Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സോപ്പ് നിർമ്മിച്ച് വണ്ടൻമേട് സെന്റ്. ആന്റണീസ് ഹൈസ്കൂളിലെ കുട്ടികൾ


2023-24 വർഷത്തെ പഠനോത്സവത്തിന്റെ ഭാഗമായി നല്ല പാഠം ക്ലബ്ബിലെ അംഗങ്ങൾ ആറാം ക്ലാസിൽ പഠിക്കുന്ന അലീഡ മരിയ റോയിയുടെ നേതൃത്വത്തിൽ രാസവസ്തുക്കൾ ചേർക്കാത്ത ശുദ്ധമായ സോപ്പ് നിർമ്മിച്ച് എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു.
അധ്വാനത്തിന്റെ മഹത്വത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്ക്കരിക്കപ്പെട്ട ഈ പദ്ധതിക്ക് സ്കൂളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത് .
ഈ സംരംഭത്തിൽ നിന്ന് ലഭിച്ച തുക സ്കൂൾ വികസന ഫണ്ടിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപിക കൊച്ചുറാണി ജോർജ്ജിന് കൈമാറി. ഈ അധ്യയന വർഷം മുഴുവൻ നന്മയുടെ പാഠങ്ങൾ പഠിച്ചും മറ്റുള്ളവർക്ക് പകർന്നു നൽകിയും മുന്നേറുന്ന നല്ലപാഠം അംഗങ്ങളെ പ്രാധാനാധ്യാപിക അനുമോദിച്ചു .