മുരിക്കാട്ടു കുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിന്റ് 70 – മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു

മുരിക്കാട്ടു കുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിന്റ് 70 – മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു.
മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ പൊതു വിദ്യാഭ്യാസ രംഗത്ത് കാഞ്ചിയാർ ഗ്രാമ പഞ്ചായതിന്റെ തിലകക്കുറിയായിമാറുകയാണ്.
മുരിക്കാട്ടു കുടി GTHSS സ്കൂളിന്റ് 70 – മത് വാർഷികവും യാത്രയയപ്പ് സമ്മേളനവുമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരഷ് കുഴിക്കാട്ട് വാർഷിക ആഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു.
PTA പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
സാംസ്ക്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാൽ മുഖ്യ പ്രഭാഷണം നടത്തി.
സർവ്വിസിൽനിന്ന് വിരമിക്കുന്ന യമുന മാമ്മന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി സ്കൂളിന്റ് ആദരവ് കൈമാറി.
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ,
പ്രിൻസിപ്പാൾ സിബി ജോസഫ് , ഹെഡ് മിസ്ട്രസ് സുനു വി.ആർ, ഓമന പി.എസ്, ജിനേഷ് മാത്യൂ . ഷൈനമ്മ തോമസ്, ആസിഫ് കെ.എ, വിദ്യ കെ.ആർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ജില്ലാ സബ് ജില്ലാ തലങ്ങളിൽ അഭിമാനാർഹമായ സ്ഥാനം നേടിയ പ്രതിഭകളെ യോഗത്തിൽ ആദരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
















































































































