Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭാരാരിയ ജ്യോതിഷ വിചാര സംഘം പ്രവർത്തന യോഗവും അംഗത്വ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് വിതരണവും കട്ടപ്പന ബി.എം.എസ്. ഓഫീസിൽ വച്ച് നടന്നു .



ഭാരാരിയ ജ്യോതിഷ വിചാര സംഘം പ്രവർത്തന യോഗവും അംഗത്വ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് വിതരണവും കട്ടപ്പന ബി.എം.എസ്. ഓഫീസിൽ വച്ച് നടന്നു .

മസ്ദൂർ ഗീതത്തോട് കൂടി ആരംഭിച്ച യോഗത്തിന് ഭാരതീയ ജ്യോതിഷവിചാര സംഘം ഇടുക്കി ജില്ലാ പ്രസിഡണ്ട് :കെ .കെ. രാമചന്ദ്രൻ നായർ. അധ്യക്ഷത പദവി അലങ്കരിച്ചു. ജ്യോതിഷവിചാര സംഘം ഇടുക്കി ജില്ലാ സെക്രട്ടറി: മാണികുളത്ത് .വേദ ശ്രീ: എം. ആർ .രതീഷ് ജോത്സ്യർ സ്വാഗതം ആശംസിച്ചു. ബി.എം.എസ് .കുമളി മേഖലാ സെക്രട്ടറി: ഭുവനേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് .കട്ടപ്പന മേഖല പ്രസിഡണ്ട് ഷാജി അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
ഇടുക്കി ജില്ലാ കമ്മിറ്റിയിൽ ഉള്ള അംഗങ്ങൾക്കാണ് അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്.

അസംഘടിത മേഖലയായ പൂജ :ജോതിഷം: വാസ്തു: തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന അംഗങ്ങളെ ഒത്തൊരുമിച്ച് പ്രവർത്തിക്കുക എന്ന ഉദ്ദേശലക്ഷ്യമാണ് ഭാരതീയ ജ്യോതിഷവിചാര സംഘത്തിന് ഉള്ളത്. ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങൾക്കും ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും അംഗത്വം എടുത്തു കൊടുക്കുവാൻ തീരുമാനിച്ചു .യോഗത്തിൽ ഇടുക്കി ജില്ലാ ഖജാൻജി കെ .എൻ .ശശി, കട്ടപ്പന
കുമാരൻ ജോത്സ്യൻ തൊടുപുഴ,
കെ .കെ .ജയചന്ദ്രൻ ഉപ്പുതറ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു. യോഗത്തിന് വാസ്തുരത്നം: രാജൻ ശിവദാസ് നന്ദി പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി യോഗം പിരിച്ചുവിട്ടു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!