Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
62 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു
62 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജില്ലയിലെ 62 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ആസൂത്രണ സമിതിയുടെ അഞ്ചാം ഘട്ടയോഗത്തില് കരുണാപുരം പഞ്ചായത്തിന്റെ പദ്ധതികള്‍ അംഗീകരിച്ചു. ആദ്യ നാലു യോഗങ്ങളിലായി ജില്ലയിലെ 61 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. യോഗത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റി, വാഴത്തോപ്പ്, ഇടവെട്ടി പഞ്ചായത്തുകളുടെ 2023- 24 വര്‍ഷത്തിലെ പദ്ധതികള്‍ ഭേദഗതി ചെയ്തു. ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.