Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റേഷൻ സംവിധാനം അട്ടിമറിക്കുന്നു; ബിപിഎൽ കാർഡിന് ശുപാർശ മാനദണ്ഡമാക്കി സർക്കാർ ഉത്തരവ്



കോഴിക്കോട്: ദരിദ്രർക്ക് ലഭിക്കുന്ന റേഷനരിയിലും സർക്കാർ അട്ടിമറി. ബിപിഎൽ കാർഡ് ലഭിക്കാൻ മന്ത്രിയുടേയോ എംഎൽഎയുടേയോ ശുപാർശ മതി. ഇക്കാര്യം വ്യക്തമാക്കിയുള്ള സർക്കാർ ഉത്തരവ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. റേഷൻ സംവിധാനത്തിന്റെ സുതാര്യതയാണ് ഇതുവഴി സർക്കാർ തന്നെ അട്ടിമറിക്കുന്നത്. ശുപാർശയുള്ളവർ ഓൺലൈനായി അപേക്ഷിക്കേണ്ടതില്ലെന്നുമാണ് റിപ്പോർട്ടർ ടിവി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് മന്ത്രിയുടെയോ പ്രധാന ജനപ്രതിനിധികളുടെയോ ശുപാർശയിൽ അത് പ്രത്യേകമായി അന്വേഷിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ബിപിഎൽ കാർഡ് ലഭിക്കാൻ അഞ്ച് മാനദണ്ഡങ്ങളാണ് പറയുന്നത്. ആയിരം സ്ക്വയർഫീറ്റിലധികം വീടുണ്ടാകാൻ പാടില്ല. ഒരു ഏക്കറിലധികം ഭൂമിയുണ്ടാകാൻ പാടില്ല. 25000 ൽ കൂടുതൽ വരുമാനം ഉണ്ടാകാൻ പാടില്ല. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലിയുണ്ടാകാൻ പാടില്ല. വീട്ടിൽ നാല് ചക്രവാഹനം ഉണ്ടാകാൻ പാടില്ല എന്നിങ്ങനെയാണ് മാനദണ്ഡം.

ഈ അഞ്ച് മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ ഓൺലൈനായി അപേക്ഷിക്കാൻ കഴിയൂ. അതിനാൽ തന്നെ ഓൺലൈൻ അപേക്ഷ സുതാര്യമായിരുന്നു. എന്നാൽ മന്ത്രിയുടെയോ ജനപ്രതിനിധികളുടെയോ ശുപാർശ കത്തുള്ളവർക്ക് ഈ മാനദണ്ഡങ്ങൾ ബാധകമല്ലാതാകുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!