ഹൈറേഞ്ചിലെ പ്രസിദ്ധ നോമ്പുകാല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പാചരണത്തിന്റ് ഭാഗമായുള്ള കുരിശുമല കയറ്റം ആരംഭിച്ചു


ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ കുരിശുമല കയറാൻ എത്തുന്നതായും നിത്യസഹായ മാതാ പള്ളി വികാരി ഫാദർ ജോർജ് പാട്ടത്തേക്കുഴി, കുരിശുമല കമ്മിറ്റി ഭാരവാഹികൾ, കൈകാരന്മാർ എന്നിവർ അറിയിച്ചു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്‌ചകളിലും രാവിലെ 9.45 ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും കുരിശിൻ്റെവഴി ആരംഭിക്കും. തുടർന്ന് മലമുകളിലെ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കും. വലിയ നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇടദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് തീർത്ഥാടക ദേവാല യത്തിൽ ഭക്തജനങ്ങൾക്കായി ദിവ്യബലിയും ഒരുക്കിയിട്ടുണ്ട്. നോമ്പിലെ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 5 sword 2620 mmso മണിക്ക് തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കും 40-ാം വെള്ളിയാഴ്ച അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്ന ഇടുക്കി രൂപത കുരിശുമല തീർത്ഥാടനം ഉണ്ടായിരിക്കും. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും വിശ്വാസികൾ കാൽനടയായി കുരിശുമല കയറാൻ എത്തും. 40-ാം വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് മലയടിവാരത്തു നിന്നും കുരിശുമല കയറ്റം ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച്‌ച രാവിലെ 7.30ന് ഇടവക ദേവാലയത്തിൽ ദുഃഖവെള്ളിയുടെ തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിക്കും. അഭിവന്ദ്യ പിതാവിൻ്റെ നേതൃത്വത്തിൽ കുരിശു മലയിലേക്കുള്ള പീഡാനുഭവ യാത്രയും തുടർന്ന് നടക്കും. ദുഃഖവെള്ളിയാഴ്‌ച ടൗൺ കപ്പേളയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിക്കും. കുരിശുമല ദേവാലയത്തിൽ നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കും. ന് കട്ടപ്പനയിൽ നിന്നും രാവിലെ 6 മണി മുതലും നെടുങ്കണ്ടത്തു നിന്നും രാവിലെ 7 മണി മുതലും, കുടാതെ ഹൈറേഞ്ചിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും KSRTC യും സ്വകാര്യ ബസുകളും കുരിശുമലയിലേക്ക് സർവീസ് നടത്തുന്നതുമായിരിക്കും. കുരിശുമല കയറ്റത്തിൻ്റെ വിജയത്തിനായി വിവിധ കൺവീനർമാരുടെ നേതൃത്വത്തിൽ 500 ൽ അധികം അംഗങ്ങൾ ഉൾപ്പെടുന്ന കമ്മറ്റികളും രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. വലിയ നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്‌ചയായ അടുത്ത വെള്ളിയാഴ്ച (24-02-2024) കുരിശുമലയിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാദർ ജോർജ് തുമ്പനിരപ്പിൽ, ഫാദർ ജോർജ് പള്ളിവാതുക്കൽ എന്നിവർ മുഖ്യ കാർമ്മികരായിരിക്കും എഴുകുംവയൽ കുരിശുമലയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം, കുരിശിൻ്റെ വഴിയുടെ 14 സ്ഥലങ്ങൾ, തോമാശ്ലീഹായുടെ രൂപം, ഗസമയനിൽ പ്രാർത്ഥിക്കുന്ന കർത്താവിൻറെ രൂപം, സംശയാലുവായ തോമാശ്ലീഹായുടെ രൂപം, തിരുക്കല്ലറ, കേരളത്തിൽ ആദ്യമായി നിർമ്മിച്ച മിസ്സേറിയ രൂപം എന്നിവ സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങളും ഒരുക്കി യിട്ടുള്ളതായി നിത്യസഹായ മാതാ പള്ളി വികാരി ഫാദർ ജോർജ് പാട്ടത്തേക്കുഴി, കൈകാരന്മാരായ ജോണിച്ചൻ ചിന്താർമണിയിൽ, മത്തായിച്ചൻ പുളിക്കൽ, ജനറൽ കൺവീനർമാരായ ജോണി പുതിയാപറമ്പിൽ, ബെന്നി കൊങ്ങമല എന്നിവർ അറിയിച്ചു.