ജില്ലാ ഇന്റർ കോളേജിയേറ്റ് അത് ലറ്റിക് മീറ്റ് 24 ന് കാൽവരിമൗണ്ടിൽ


ജില്ലാ അതിലേറ്റിക് അസോസിയേഷന്റെയും കാൽവരിമൌണ്ട് കാർമ്മൽ സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഇടുക്കി ജില്ലാ ഇന്റർ കോളേജിയേറ്റ് അത് ലേറ്റിക് മത്സരങ്ങൾ ഫെബ്രുവരി 24 ന് രാവിലെ 8.30 മുതൽ കാൽവരിമൌണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടും. ജില്ലയിലെ വിവിധ കോളേജ്കളെ പ്രധിനിധികരിച്ചു 300ൽ പരം കായിക താരങ്ങൾ മേളയിൽ പങ്ക് എടുക്കും. 24 ന് രാവിലെ 8.30ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ റോമിയോ സെബാസ്റ്റ്യൻ മത്സരങ്ങൾ ഉത്ഘാടനം ചെയ്യും. കാർമ്മൽ ക്ലബ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ശ്രീ ചെറിയാൻ കട്ടക്കയം അദ്ധ്യഷത വഹിക്കും. അത് ലേറ്റിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ടോം റ്റി ജോസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഷിജോ k k. ജോയി തോമസ്. സെക്രട്ടറി ജിറ്റോ മാത്യു എന്നിവർ പ്രസംഗിക്കും. പുരുഷ വനിതാ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് .റണ്ണർ അപ്പ് സ്ഥാനങ്ങൾ നേടുന്ന കോളേജ് ടീമുകൾക്ക് എവർ റോളിംഗ് ട്രോഫിയും വ്യക്തി ഗത ഇനങ്ങളിലെ ഇനങ്ങളിലെ വിജയികൾക്ക് ശ്രീമതി ത്രേസ്യമ്മ സ്‌കറിയ പുളിക്കിയിൽ സ്മാരക ട്രസ്റ്റ് ശാന്തിഗ്രാം സ്പോൺസർ ചെയ്ത മെഡലുകളും നൽകപ്പെടുന്നതാണ്.കൂടാതെ അത് ലേറ്റിക് അസോസിയേഷന്റെ മെ രിറ്റ് സർട്ടിഫിക്കറ്റ്കൾ എല്ലാ വിജയികൾക്കും നല്കപ്പെടും. വൈ കുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കാൽവരി സ്കൂൾ മാനേജർ ഫാദർ ഫിലിപ്പ് മണ്ണകത്തു CMI ഉത്ഘാടനം ചെയ്യും. ജില്ലാ അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് P S ഡോമിനിക് അധ്യക്ഷത വഹിക്കും. കാൽവരി സ്കൂൾ ഹെഡ് മിസ്ട്രെസ് സിസ്റ്റർ കൊച്ചുറാണി മാത്യു. അത് ലറ്റിക് അസോസിയേഷൻ ട്രെഷറർ ഷൈജു ചന്ദ്ര ശേഖരൻ.ബിജു അഞ്ചുകുഴി ടിബിൻ ജോസഫ് എന്നിവർ പ്രസംഗിക്കും.