ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ ‘കൃപാഭിഷേകം’ -24 ന് ഒരുക്കങ്ങൾ പൂർത്തിയായി.
കൺവെൻഷൻ 21 ന് തുടങ്ങും
2024 ഫെബ്രുവരി 21 മുതൽ 25 വരെ
(വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ.)
ഇരട്ടയാർ, സെന്റ് തോമസ് ഫോറോനാ പള്ളിയിലാണ് കൺവെൻഷൻ നടക്കുന്നത്.
അന്തർദേശീയ ദൈവവചന പ്രഘോഷകനും വിടുതൽ ശുശ്രുഷകനുമായ ഫാ. ഡോമിനിക് വാളന്മനാൽ (ഡയറക്ടർ,മരിയൻ ധ്യാന കേന്ദ്രം അണക്കര ) യാണ് കൺവെൻഷൻ നയിക്കുന്നത്.
ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ
രൂപതയിലെ വിവിധ ഫോറോനാകൾ, ഇടവകകൾ,ആശ്രമങ്ങൾ എന്നിവടങ്ങളിൽനിന്നായി ഇരുന്നൂറോളം വൈദികരും വിവിധ സന്യാസിനി ഭവനങ്ങളിൽ നിന്നായി അഞ്ഞുറോളം സന്യാസിനികളും ഉൾപ്പെടെ 15000 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ വിപുലമായ പന്തലും അനുബന്ധ സൗകര്യങ്ങളുമാണ് സെന്റ് തോമസ് ഫോറോനാ പള്ളി,പാരിഷ് ഹാൾ,ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ട്, എന്നിവടങ്ങളിലായി
ക്രമീകരിക്കുന്നത്.
കൺവെൻഷന്റെ ആദ്യ ദിനമായ
21 ന് വൈകുന്നേരം
4.30 ന് ജപമാല/ കുരിശിന്റെ വഴിയോടെ ശുശ്രുഷകൾ തുടങ്ങും.
തുടർന്ന് അഭിവന്ദ്യ ഇടുക്കി രൂപത
മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ ബലി അർപ്പിച്ചു കൺവെൻഷൻ ഉൽഘാടനം ചെയ്യും. 6 ന്
അണക്കര, മരിയൻ ധ്യാന കേന്ദ്രം
ഡയറക്ടർ, റവ. ഫാ. ഡെമിനിക് വാളന്മ്നാൽ നയിക്കുന്ന ദൈവ വചന പ്രഘോഷണവും, കൃപാഭിഷേകം ശുശ്രുഷയും, ദിവ്യകാരുണ്യ ആരാധനയും,വിടുതൽ ശുശ്രുഷയും, സൗഖ്യ ശുശ്രുഷയും നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 5 ന്
അഭിവന്ദ്യ പിതാക്കന്മാരായ മാർ. സെബാസ്റ്റ്യൻ വാണിയാപുരക്കൽ,
മാർ.ജോർജ് മഠത്തികണ്ടത്തിൽ, മാർ. ജോസഫ് എരുമച്ചാടത്തു എന്നിവർ വിവിധ ദിവസങ്ങളിൽ പരിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. കൺവെൻഷൻ ദിവസങ്ങളിൽ സ്പിരിച്ചൽ ഷെയറിങ്ങിനും, കുമ്പസാരത്തിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കൺവെൻഷനിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ കട്ടപ്പന ട്രാഫിക് പോലീസിന്റെ സഹായത്തോടെ വാഹന ഗതാഗതവും പാർക്കിങ്ങിനും നിയന്ത്രിക്കും. ഇരട്ടയാർ ടൗണിൽ കട്ടപ്പന ഡി വൈ എസ് പി, സ്റ്റേഷൻ ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പ്രത്യേക സുരക്ഷയും ഒരുക്കും.