Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ മുക്കുപണ്ടം പണയപ്പെടുത്തി ബാങ്ക് ജീവനക്കാരൻ തട്ടിയെടുത്തത് കോടികൾ,തട്ടിപ്പ് പുറത്തായത് ബാങ്കിന്റെ പരിശോധനയിൽ






കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തിയും പണയ ഉരുപ്പടികള്‍ തിരിമറി നടത്തിയും ജീവനക്കാരന്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം ബാങ്കില്‍ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാര്‍ പണയപ്പെടുത്തിയ ആഭരണങ്ങള്‍ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരില്‍ മുക്കുപണ്ടം ഇതേ ബാങ്കില്‍ പണയപ്പെടുത്തി. ബാങ്കിലെ ഗോൾഡ് അപ്രൈസറാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ മുക്കുപണ്ടം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ ഫോണില്‍ വിളിച്ച് കാര്യമറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞത്. നിരവധിപേരുടെ ആഭരണങ്ങള്‍ ബാങ്കില്‍ കാണാനില്ല. പകരം മുക്കുപണ്ടമാണുള്ളത്. തട്ടിപ്പ് നടത്തിയ ജീവനക്കാരന്‍ നിലവില്‍ മുങ്ങിയിരിക്കുകയാണ്. ബാങ്ക് അധികൃതരും കബളിപ്പിക്കപ്പെട്ട ഇടപാടുകാര്‍ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!