6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭ പരിധിയിൽ മാലിന്യം തള്ളിയ സംഭവം. ശക്തമായ നിയമ നടപടിയുമായി നഗരസഭ



കഴിഞ്ഞ എട്ടാം തീയതിയാണ് കട്ടപ്പനയിൽ നടന്ന വിവാഹ ചടങ്ങിലെ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് കട്ടപ്പനയാറിന്റെ ഭാഗമായ പള്ളിക്കവല ഫോർത്തു നാത്തൂന്ന് നഗർ തോട്ടിൽ നിക്ഷേപിച്ചത്.
ഇതിന് പിന്നാലെ പള്ളിക്കവല ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ ഹൗസിംഗ് ബോർഡ് വക സ്ഥലത്തും മാലിന്യം നിക്ഷേപിച്ചിരുന്നു.

ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവാഹ പാർട്ടിയുടെ മാലിന്യമാണന്ന് കണ്ടെത്തി.

100 പേർക്ക് മുകളിലുള്ള വിവാഹ പാർട്ടികൾ നടക്കുവാണങ്കിൽ ഓഡിറ്റോറിയം ഉടമയും വിവാഹ നടത്തിപ്പുകാനും നഗര സഭയിൽ വിവരം അറിക്കണമെന്നാണ് പുതിയ നിയമം.

എന്നാൽ നിയമം തെറ്റിച്ചാണ് പല ചടങ്ങുകളും നടക്കുന്നത്.
മലിന്യം തള്ളിയ കേസിൽ ഓഡിറ്റോറിയം ഉടമക്കും , വിവാഹം നടത്തിയ വ്യക്തിക്കും, കേറ്ററിംഗ് സ്ഥാപനത്തിനും നഗരസഭ കത്ത് നൽകിയതായി ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക് പറഞ്ഞു.


പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 50000 രൂപാ വരെയും ജലസ്രാതസുകളിൽ മാലിന്യം തള്ളിയിൽ 2 ലക്ഷം രൂപാ വരെയും പിഴ ചുമത്താൻ നിയമം ഉണ്ട്.

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരുടെ വിവരങ്ങൾ തെളിവു സഹിതം നൽകിയാൽ പിഴ ഈടാക്കുന്നതിന്റെ 25% തുക പാരിതോഷികമായി നൽകുമെന്നും പേര് വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!