Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി; വെല്ലുവിളിച്ച് ഗവർണർ


കണ്ണൂർ: ഗവർണറെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ. ക്ഷുഭിതനായ ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടളെന്ന് വിളിച്ചു. വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ നീങ്ങുകയും വെല്ലുവിളിക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് മട്ടന്നൂർ നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ജനാധിപത്യപരമായ ശക്തമായ പ്രതിഷേധമെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ എത്തും മുൻപേ പ്രതിഷേധം തുടങ്ങുകയും കരിങ്കൊടിയുമായി റോഡിന്റെ വശത്ത് പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തിരുന്നു.