രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി അവസാനിപ്പിച്ചു


കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് വാരണാസിയിൽ നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാഹുൽ ഗാന്ധി യാത്ര തിരിക്കും. ഇന്ന് കണ്ണൂർ എത്തുന്ന രാഹുൽ ഗാന്ധി നാളെ കൽപറ്റയിലേക്കെത്തും. വന്യജീവി അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. ജില്ല കലക്ടറുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് രാഹുൽ അലഹബാദിലേക്ക് തിരിക്കും.
എഐസിസി കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ ജയറാം രമേശാണ് വിവരം അറിയിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ആവശ്യമാണെന്നും അവിടത്തെ നിലവിലെ പ്രതിസന്ധിയിൽ രാഹുൽ എവിടെ എത്തേണ്ടത് അത്യാവശ്യമാണെന്നും ജയറാം രമേശ് അറിയിച്ചു.
വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മരണം തുടര്‍ച്ചയായതോടെ സ്ഥലം എംപി മണ്ഡലത്തില്‍ എത്തുന്നില്ല എന്ന ആരോപണം ശക്തമായിരുന്നു. ഇന്ന് പ്രതിഷേധം ശക്തമായതോടു കൂടിയാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത്.