അനധികൃത സവാരിക്കെതിരെ നടപടി: ‘ഓപ്പറേഷൻ സഫാരി’246 കേസുകള്‍


അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങളും, മറ്റ് നിയമ ലംഘനങ്ങളും പിടികൂടുന്നതിനായി മോട്ടോർ വാഹനവകുപ്പ് ഓപ്പറേഷൻ സഫാരി എന്ന പേരില്‍ വാഹന പരിശോധന നടത്തി.ദേവികുളം മേഖലയിലെ വിനോദസഞ്ചാര മേഖലകളായ മൂന്നാർ, മറയൂർ, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളില്‍ അപകടകരമാം വിധം അമിതവേഗതയിലും അശ്രദ്ധമായും ജീപ്പ് സഫാരി നടത്തുന്നതായും, അത് വിനോദ സഞ്ചാരികള്‍ക്ക് അപകട കാരണമാകുന്നതായും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് ‘ ഓപ്പറേഷൻ സഫാരി’ എന്ന പേരില്‍ മോട്ടോർ വാഹന വകുപ്പ് പരിശോധനനടത്തിയത്.മറയൂരിലെ മുരുകൻ മല, കാന്തല്ലൂരിലെ ഭ്രമരം പോയിന്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ഇടുക്കി ആർ ടി ഒ . പി. എം .ഷബീറിന്റെ നിർദ്ദേശത്തെത്തുടർന്ന്,
സബ് ആർ. ടി .ഒ ദേവികുളം, സബ് ആർ ടി ഒ ഉടുമ്ബൻചോല, ആർ ടി ഓഫിസ് ഇടുക്കി, എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായിട്ടായിരുന്നു പരിശോധന. രാവിലെ തുടങ്ങിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ക്കെതിരെ കേസെടുത്തു. സ്വകാര്യ വാഹനത്തില്‍ ടാക്‌സി വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്ബർ (മഞ്ഞയില്‍ കറുപ്പ് ) എഴുതി ചേർത്തലയില്‍ നിന്നും വിദേശികളായ വിനോദസഞ്ചാരികളെ കയറ്റി മൂന്നാറില്‍ വന്ന വാഹനം കസ്റ്റഡിയിലെടുത്തു. സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്ര തുടരാൻ സൗകര്യം ചെയ്ത് കൊടുത്തു.പിഴയായി 4.5 ലക്ഷ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത്, പെർമിറ്റ് ഫിറ്റ്‌നസ് എന്നിവ ഇല്ലാത്തത്, ഇൻഷുറൻസ് ഇല്ലാത്തത്, അനധികൃത ടാക്‌സി സർവീസ് തുടങ്ങിയവ ഉള്‍പ്പടെ 246 കേസുകള്‍ എടുത്തു. 4.5 ലക്ഷം രൂപ പിഴയായി ഈടാക്കി. തുടർന്നും പരിശോധന തുടരുമെന്ന് ഇടുക്കി ആർ ടി ഒ അറിയിച്ചു.