Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ, സുരക്ഷ വർദ്ധിപ്പിച്ചു
ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിൽ. ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.
കോടതി രജിസ്ട്രാർ ജനറലിനാണ് ഇ-മെയിൽ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡൽഹി ഹൈക്കോടതി തകർക്കും. ഡൽഹി കണ്ട ഏറ്റവും വലിയ സ്‌ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വർദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’-സന്ദേശത്തിൽ പറയുന്നു.
ബിഹാർ ഡിജിപിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഓഡിയോ ക്ലിപ്പുകളിലൂടെയുമാണ് ഭീഷണി. പ്രതിയെന്ന് സംശയിക്കുന്നയാളെ കർണാടകയിൽ നിന്ന് പിടികൂടി പട്നയിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ്.