കിഴക്കിൻ്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന ഇടുക്കി ചിന്നാർനിരപ്പ് സെൻ്റ് തോമസ്
മൗണ്ടിലേക്കുള്ള കുരിശുമല കയറ്റം ഫെബ്രുവരി 16 വെള്ളിയാഴ്ച ആരംഭിക്കും
കിഴക്കിൻ്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന ഇടുക്കി ചിന്നാർനിരപ്പ് സെൻ്റ് തോമസ്
മൗണ്ടിലേക്കുള്ള കുരിശുമല കയറ്റം ഈ വർഷം ഭക്തിസാന്ദ്രമായ ചടങ്ങുക
ളോടെ നടക്കും
ഫെബ്രുവരി 16 വെള്ളിയാഴ്ച
മുതൽ നോമ്പിലെ എല്ലാ
വെള്ളിയാഴ്ചകളിലും
മലയടിവാരമായ പെരിഞ്ചാംകുട്ടി തെറ്റാലി കടയിൽനിന്ന് കുരിശുമുടിയിലേക്ക്
തീർത്ഥാടകർ എത്തിച്ചേരും.
വെള്ളിയാഴ്ചകളിൽ
രാവിലെ 10 മണിക്ക് കുരിശിൻറെവഴി തുടർന്ന് 11 – 45 ന്
പള്ളിയിൽ നൊവേന,വി.കുർബാന, സന്ദേശം നേർച്ചകഞ്ഞി എന്നിവയുണ്ടായിരിക്കും.
ഫെബ്രുവരി 16 ന് നടക്കുന്ന ചടങ്ങുകൾക്ക്
ഫാ. ജോസഫ് ഉദയൻപാറയിൽ മുഖ്യകാർമികത്വം വഹിക്കും.
നോമ്പിലെ വെള്ളിയാഴ്ചകളായ
ഫെബ്രുവരി 23 ന് ഫാ.സെബാസ്റ്റ്യൻ
മനക്കലേട്ട്, മാർച്ച് 1 ന്
ഫാ. ജോസഫ് കൊച്ചോഴത്തിൽ,
മാർച്ച് 8 ന്
ഫാ. അജിത് മടിക്കാങ്കൽ,
മാർച്ച് 15 ന് ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, മാർച്ച് 22 ന്
ഫാ.സെബാസ്റ്റ്യൻ കൊച്ചുപുര,
എന്നിവരും
ദു:ഖവെള്ളിയാഴ്ച ദിനത്തിൽ ഫാ. എബിൻ ആലുങ്കൽതാഴെയും
തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.
വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി തീർഥാടകർ
നോമ്പുകാലത്ത്
ചിന്നാർനിരപ്പ് കുരിശുമല കയറി
അനുഗ്രഹം പ്രാപിച്ചു വരികയാണ്
ഈ വർഷത്തെ
തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി
ഇടവക വികാരി ഫാദർ ജെറിൻ കുഴിയാംപ്ലാവിൽ കൈക്കാരന്മാരായ ജോർജ് അമ്പഴത്തുങ്കൽ,
ബെന്നി മഠത്തിൽ എന്നിവർ അറിയിച്ചു