സമ്മർ ഇൻ അബ്ദലി IAK -2023 ന്റെ ഫ്ലെയർ പ്രകാശനം നടന്നു

2023 ഏപ്രിൽ 27,28 തിയതികളിൽ നടക്കുന്ന ഇടുക്കി അസോസിയേഷൻ കുവൈറ്റ് ന്റെ പിക്നിക്, സമ്മർ ഇൻ അബ്ദലി IAK -2023 ന്റെ ഫ്ലെയർ പ്രകാശനം, അബ്ബാസിയ ചാച്ചൂസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ മാർട്ടിൻ ചാക്കോ, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ ജിജി മാത്യു, Adv Bd മെമ്പർ അഡ്വ. ശ്രീ ലാൽജി ജോർജ് എന്നിവർക്ക് ഫ്ലെയർ കൈമാറി പ്രകാശനം നിർവഹിച്ചു. പ്രസ്തുത പ്രോഗ്രാമിൻ്റെ കൂപ്പണുകളുടെ ആദ്യ വിതരണം അഡ്വൈസറി Bd മെമ്പർ ശ്രീ ബൈജു പോൾ, ശ്രീ ജോബിൻസ് ജോസഫ്, ശ്രീ അനീഷ് പ്രഭാകരൻ എന്നിവർക്ക് നൽകികൊണ്ട് നിർവ്വഹിച്ചു.
ആക്ടിങ്ങ് പ്രസിഡന്റ് ശ്രീ ബാബു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി ശ്രീ ബിജോ തോമസ് സ്വാഗതം ആശംസിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു, അഡ്വൈസറി ബോർഡ് അംഗങ്ങളായ Adv. ലാൽജി ജോർജ്, ബിജു പി ആന്റോ, ബൈജു പോൾ, അനീഷ് പ്രഭാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ട്രഷറർ ശ്രീ ജിന്റോ ജോയ്, ജോയിന്റ് സെക്രട്ടറി ശ്രീ അലൻ സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷറർ ശ്രീ ജോസ് പാറയാനി ,മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
















































































































