Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഗമണ്‍ കുരിശുമലകയറ്റം ഫെബ്രുവരി 16 മുതല്‍


കുരിശുമല കയറ്റവും പുതുഞായർ തിരുനാളും 16 മുതല്‍ ഏപ്രില്‍ 14 വരെ ആഘോഷിക്കും. 16നു രാവിലെ ഒമ്പതിന് കല്ലില്ലാക്കവലയില്‍നിന്നു പെരിങ്ങുളം, ശാന്തിഗിരി ഇടവകളുടെ നേതൃത്വത്തില്‍ മലമുകളിലേയ്ക്കുള്ള സ്ലീവാപാതയ്ക്ക് ഫാ. ജോർജ് കാവുംപുറത്ത് നേതൃത്വം നല്‍കും.
പത്തിന് മലമുകളിലെ പള്ളിയില്‍ വിശുദ്ധ കുർബാന, സന്ദേശം: ഫാ. ജോർജ് മടുക്കാവില്‍.
മാർച്ച് 22നു 40-ാം വെള്ളി ആചരണം. ഏപ്രില്‍ ഏഴിനു പുതുഞായറും 14ന് എട്ടാമിടവും ആഘോഷിക്കുമെന്ന് വികാരി ഫാ. ആന്‍റണി വാഴയില്‍ അറിയിച്ചു.