ദേശീയ അധ്യാപക പരിഷത്ത് 45-ാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ തിരി തെളിഞ്ഞു
വൈജ്ഞാനിക പ്രകാശത്തില്‍ പൂരിതമായ
ഭാരത സംസ്കൃതിയും പൈതൃകവും വരും തലമുറയ്ക്ക് പകർന്ന് നൽകാൻ ബാധ്യസ്ഥരായ അധ്യാപകർ സ്വാധ്യായം ശീലമാക്കണം സ്വാമി പുരുഷോത്തമാനന്ദ സരസ്വതികൾ .
സംസ്ഥാന സമ്മേളനത്തിന്റെ
പ്രഥമ കാലാംശമായ സമ്പൂർണ സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സംഘാടക സമിതി രക്ഷാധികാരി കൂടിയായ ചേറുശ്ശേരി വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി .
അധ്യാപകർ അധ്യാപനത്തെ സേവനമായി കണ്ട് അധ്യാപനം രാഷ്ട്ര സേവനം , വിദ്യാഭ്യാസം രാഷ്ട്ര പുരോഗതിക്ക് എന്ന അധ്യാപക പരിഷത്തിൻ്റെ ധ്യേയ വാക്യം അന്വർത്ഥമാക്കണം എന്നദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന അധ്യക്ഷൻ പി എസ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം.ടി സുരേഷ് കുമാർ ജനറൽ സെക്രട്ടറി അനൂപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വെള്ളിയാഴ്ച രാവിലെ 9ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സഹ സംഘടന സെക്രട്ടറി ജി.ലക്ഷ്മൺ ഉദ്ഘാടനം ചെയ്യും. പതാക ആരോഹണം സംസ്ഥാന അധ്യക്ഷൻ പി എസ് ഗോപകുമാർ നിർവഹിക്കും .സുഹൃദ് സമ്മേളനം ആർഎസ്എസ് ക്ഷത്രിയ സഹകാര്യവാഹ് എം രാധാകൃഷ്ണനും സംഘടന സഭയുടെ ഉദ്ഘാടനം ദേശീയ ജനസെക്രട്ടറി ശിവാനന്ദ സിന്തങ്കരയും നിർവഹിക്കും തുടർന്ന് വിവിധ കലാപരിപാടികളും തിരുവാതിരക്കളിയും നടക്കും.
10 ന് രാവിലെ 10 മണിക്ക് പൊതുസഭ കേന്ദ്ര വിദ്യാഭ്യാസ – വിദേശ കാര്യ സഹമന്ത്രി രാജ്‌കുമാർ രഞ്ജൻ സിങ് ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്യും. എൻടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ജിഗി അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സമ്മേളനം മാധ്യമപ്രവർത്തക സുജയ പാർവ്വതി ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം ആർഎസ്എസ് സഹപ്രാന്ത പ്രചാരക് അനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രകടത്തിന് ശേഷം വടക്കുന്നാഥ ക്ഷേത്ര
മൈതാനിയിൽ (തെക്കേ ഗോപുര നട)
നടക്കുന്ന പൊതു സമ്മേളനം
മുൻ എംപി സുരേഷ് ഗോപി ഉദ്‌ഘാടനം
ചെയ്യും. കാ.ഭാ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.