തെങ്ങിന്റെ മഞ്ഞളിപ്പ് രോഗവും കീടബാധയും തടയാൻ നടപടി വേണം. അപു ജോൺ ജോസഫ് …….
തെങ്ങിന്റെ മഞ്ഞളിപ്പ് രോഗവും കീടബാധയും തടയാൻ നടപടി വേണം. അപു ജോൺ ജോസഫ് …….
മഞ്ഞളിപ്പ് രോഗവും കീടബാധയും മൂലം ദുരിതത്തിലായിരിക്കുന്ന കഞ്ഞിക്കുഴി മേഖലയിലെ നാളികേരകർഷകരെ സഹായിക്കാൻ കൃഷിവകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതിയംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു……………………… ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് തല കേരകർഷക സൗഹൃദ സംഗമം ചുരുളിപ്പതാൽ ജോയി പുതുപ്പറമ്പിലിന്റെ പുരയിടത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…… കുരുമുളക് കൃഷിക്കുണ്ടായ മഞ്ഞളിപ്പ്‌രോഗം മൂലം കർഷകർ പ്രതിസന്ധിയിലായതിനു പിന്നാലെയാണ് തെങ്ങിനും മഞ്ഞളിപ്പ് രോഗവും കൂമ്പുചീയലും ഇതര രോഗബാധകളും ഉണ്ടായിരിക്കുന്നത്. അടുത്ത കാലത്ത് നട്ടതെങ്ങിൻ തൈകൾ മുതൽ 25 വർഷം വരെ പ്രായമുള്ള തെങ്ങുകൾക്കുണ്ടായിരിക്കുന്ന രോഗ ബാധകൾ തടയാത്തപക്ഷം തെങ്ങുകൃഷി ഇല്ലാതാകുമെന്ന് അപു ജോൺ ജോസഫ് ചൂണ്ടിക്കാട്ടി……… കാട്ടുപന്നി, അണ്ണാൻ,കുരങ്ങൻ തുടങ്ങിയവയുടെ വ്യാപക ശല്യം തടയണമെന്നും അദ്ദേഹംആവശ്യപ്പെട്ടു…… മണ്ഡലം പ്രസിഡണ്ട് ജോസ് മോടിക്കപുത്തൻ പുര അധ്യക്ഷത വഹിച്ചു. കേരകർഷക സംഗമ സംസ്ഥാന തല ചീഫ് കോ-ഓർഡിനേറ്ററും മുൻ സർക്കാർ ചീപ്പ് വിപ്പുമായ തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് ജോയി പുതുപ്പറമ്പിലിന്റെ പുരയിടത്തിൽ തെങ്ങിൻ തൈ നട്ടു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് , കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ എന്നിവർ കർഷക സംഗമലക്ഷ്യങ്ങൾ പറഞ്ഞു. പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് ജില്ലാ പഞ്ചായത്ത് മെമ്പറർമാരായഷൈനി റെജി, ഷൈനി സജികർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയപാർട്ടി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജോസ് കിഴക്കേപ്പറമ്പിൽ സെക്രട്ടറിമാരായ ജോസ് മുണ്ടയ്ക്കാട്ട്, ലിസി മാത്യു കെ.റ്റി.യു.സി. ജില്ലാ സെക്രട്ടറി സലീം പീച്ചാംപാറ കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് മാത്യു ജോസഫ് കിഴക്കാലായിൽ മണ്ഡലം പ്രസിഡണ്ട് ജോയി പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു…….