Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്.യുസിസി കരട് ബില്ല് ഉത്തരാഖണ്ഡ് മന്ത്രിസഭ പാസാക്കി. ചൊവ്വാഴ്ച ബില്ല് നിയമസഭയിൽ അവതരിപ്പിക്കും.
സഭയിൽ ബില്ലിന്മേൽ ചർച്ച നടത്തി ഭൂരിപക്ഷ വോട്ടെടുപ്പോടെ പാസാക്കാൻ ആണ് നീക്കം.കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സർക്കാരിന് കരട് റിപ്പോർട്ട് കൈമാറിയിരുന്നു.ഈ റിപ്പോർട്ട് ആണ് വിശദമായി പരിശോധിച്ച് മന്ത്രിസഭ പാസാക്കിയത്.
യുസിസി നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചു നടപടികൾ ആരംഭിച്ച സംസ്ഥാനമാണ് ഉത്തരഖണ്ഡ്.ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണ് സംസ്ഥാനത്തെ ബിജെപി സർക്കാരിന്റേത്
















































































































