പണിക്കൻകുടി സെൻറ് ജോൺ മരിയ വിയാനി പള്ളിയിൽ
തിരുനാളിന് കൊടിയേറി
പാറപ്പള്ളി എന്ന് വിളിക്കുന്ന പണിക്കൻകുടി പള്ളിയിൽ
ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർ.
യൗസേപ്പ് പിതാവിന്റെയും മാർ സെബസ്ത്യാനോസിന്റെയും മാർ ഗീവർഗീസ് സഹദായുടെയും പെരുന്നാളാണ് സംയുക്തമായി ആഘോഷിക്കുന്നത്
ഫാദർ മാത്യു അരിപ്ലാക്കൽ
തിരുനാൾ കൊടിയേറ്റ് നടത്തി ഈ മാസം 11 ഞായറാഴ്ച വരെയാണ് തിരുനാൾ
അഞ്ചാം തീയതി മുതൽ എട്ടാം തീയതി വരെ അമ്പ് പ്രദക്ഷിണങ്ങൾ നടക്കും
ഞായറാഴ്ച
12 30 ന് പ്രദക്ഷിണം പണിക്കൻകുടി കപ്പേളയിലേക്ക് നടക്കും.
തിരുനാൾ ദിനങ്ങളിൽ രാവിലെ 5.45 നും
വൈകിട്ട് 3.30 ന് വാഹന പ്രദക്ഷിണവും 4.30 ന് വി. കുർബാന
നൊവേന എന്നിവ ഉണ്ടായിരിക്കും.
ഞായറാഴ്ച 10 ന് തിരുനാൾ കുർബാനയും പ്രദക്ഷിണവും
ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്നും രാത്രി 7 30ന് കോഴിക്കോട് റെഡ് ഐഡിയ ഗാനമേളയും ഉണ്ടായിരിക്കും
ഇടവക വികാരി ഫാ. ടോമി ലുക്ക ആനിക്കുഴിക്കാട്ടിൽ കൈക്കാരന്മാരായ റ്റിജി തോട്ടുങ്കൽ അഭിലാഷ് പട്ടരുകണ്ടത്തിൽ
ആൽബിൻ പുത്തൻപുരയ്ക്കൽ ബിജേഷ് കുന്നക്കാട്ട് എന്നിവർ
തിരുനാളിന് നേതൃത്വം നൽകും