Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ നടന്ന അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെൻ്റിൽ ചെന്നൈ ഡെയ്ഞ്ചർ ബോയ്സ് വിജയികളായി
കട്ടപ്പനയിൽ നടന്ന അഖിലേന്ത്യാ വോളിബോൾ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച് വെള്ളയംകുടി സാംസ്‌കാരിക കൂട്ടായ്മ യായ വോയിസ് ഓഫ് വെള്ളായകുടി സ്പോൺസർ ചെയ്ത ഡെയ്ഞ്ചജർ ബോയ്സ് ചെന്നൈ വിജയിച്ചു.
പ്രമുഖ എട്ട് ടീമുകളാണ് കളത്തിൽ ഇറങ്ങിയത്.
മർച്ചൻ്റ് യൂത്ത് വിംഗ് ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഡെയ്ഞ്ചർ ബോയ്സ് കട്ടപ്പന അൽഫോൻസാ ഗ്രൂപ്പ് നൽകിയ 25000 രൂപായും തൊഴിലാളികൾ സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയും വെള്ളയാംകുടിയിൽ നിലനിർത്തിയത്.
രണ്ടാം സ്ഥാനം നേടിയ മർച്ചൻ്റ് യൂത്ത് വിംഗ് ടീമിന് കട്ടപ്പന ബൂട്സ് ആൻ്റ് ബക്കിൾസ് നൽകിയ 15000 രൂപായും ട്രോഫിയും നൽകി.
ബ്രദേഴ്സ് വോളി ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്.