സംസ്ഥാനത്തെ ആദ്യ ഹൈ ആൾറ്റിട്യൂട് അത്ലറ്റിക് സ്റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു
സംസ്ഥാനത്തെ ആദ്യ ഹൈ ആൾറ്റിട്യൂട് അത്ലറ്റിക് സ്റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു
ഇടുക്കിയിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കുള ഏക സ്റ്റേഡിയം ആണ് നെടുംങ്കണ്ടം
14 കോടി രൂപ ചിലവഴിച് ഒന്നര പതിറ്റാണ്ട് കൊണ്ട് വിവിധ ഘട്ടങ്ങളിലായി സ്റ്റേഡിയം പൂര്‍ത്തീകരിച്ചത്
കായിക താരങ്ങള്‍ക്ക്, ഹൈ ആള്‍ട്ടിറ്റിയൂഡ് സാഹചര്യത്തില്‍ മികച്ച പരിശീലനം ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യങ്ങളോടെയാണ്, നെടുങ്കണ്ടം സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് സാമഗ്രഹികള്‍ ഉപയോഗിച്ച് 13.2 മില്ലിമീറ്റര്‍ കനത്തിലാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക് ഒരുക്കിയിരിക്കുന്നത്. ട്രാക്കിന്റെ ആദ്യ ഭാഗത്ത് പത്ത് ലൈനുകളുള്ള നൂറ് മീറ്റര്‍ ട്രാക്കും തുടര്‍ന്ന് എട്ടു ലൈനുകളോട് കൂടിയ ട്രാക്കുമാണ് സജീകരിച്ചിരിയ്ക്കുന്നത്. 400, 100 മീറ്റര്‍ ഓട്ട മത്സരങ്ങള്‍ക്ക് പുറമെ ഡിസ്‌ക് ത്രോ, ഹാമര്‍ ത്രോ, ഷോട്പുട്, ലോങ് ജംപ്, ട്രിപിള്‍ ജംപ്, പോള്‍വാട്, സ്റ്റിപ്പിള്‍ ചെയ്‌സിംഗ്, ജാവലിന്‍, ഹൈ ജംപ് തുടങ്ങിയ മത്സരങ്ങളും ഇവിടെ നടത്താം. അന്താരാഷ്ട്ര തലത്തില്‍, അംഗീകരിയ്ക്കപെട്ടിരിയ്ക്കുന്ന അളവിലാണ് ഫുട്‌ബോള്‍ മൈതാനം ഒരുക്കിയിരിക്കുന്നത്. ബര്‍മുഡാ ഗ്രാസ് എന്ന പച്ചപ്പുല്ലാണ് ഗ്രൗണ്ടില്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്.
സ്റ്റേഡിയത്തിന്റെ ഉത്ഘാടനം മന്ത്രി വി അബ്ദു റഹ്മാൻ നിർവ്വഹിച്ചു
സ്‌റ്റേഡിയം ഉദ്ഘാടനത്തിന് മുന്നോടിയായി കായിക താരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റിന് മന്ത്രി വി അബ്ദുറഹ്മാന്‍ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന് മന്ത്രി ദീപം തെളിയിച്ചു. യോഗത്തില്‍ വച്ച് വിവിധ കായിക ഇനങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ മെഡലുകള്‍ കരസ്ഥമാക്കിയവരെയും സ്‌റ്റേഡിയത്തിനുവേണ്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചവരെയും ആദരിച്ചു. യോഗത്തില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കായിക വകുപ്പ് എഞ്ചിനീയര്‍ ബാബു രാജന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ലേഖാ ത്യാഗരാജന്‍, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, തുടങ്ങിയവർ പ്രസംഗിച്ചു