Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഇന്നത്തെ നിരക്കുകൾ അറിയാം


അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 160 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 46,480 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5810 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 46,640 രൂപയായിരുന്നു.
കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വർധിച്ചിരുന്നു. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്.