Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാങ്കുളം സംഘര്‍ഷം; ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അറസ്റ്റിൽ



ഇടുക്കി: മാങ്കുളത്ത് സംഘർഷത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ മർദ്ദിച്ചെന്ന കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ ജോസിനെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അതേസമയം ജാമ്യമില്ല വകുപ്പു ചുമത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ജനകീയ സമരസമിതി. പ്രവീണിനെതിരെ ചുമത്തിയത് കള്ളക്കേസെന്നും നാട്ടുകാർ പറഞ്ഞു. മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻ കുത്ത് വെള്ളച്ചാട്ടത്തിനു സമീപമുള്ള പവലിയന്റെ അവകാശവാദം ഉന്നയിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. ഇതെ തുടർന്നുള്ള സംഘർഷത്തിൽ മൂന്നാർ പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെയും കേസെടുത്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ മർദ്ധിച്ചെന്ന കേസിൽ മുമ്പ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.ഇതിനുശേഷമാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ ജോസിനെ ഇന്നലെ രാത്രി ഒമ്പതരയോടെ മാങ്കുളത്തു നിന്നും അറസ്റ്റ് ചെയ്തത്. അതേസമയം വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്യുന്ന പരാതിയിൽ എസ് സി എസ് ടി അട്രോസിറ്റിസ് ആക്ട് പ്രകാരം ജാമ്യമില്ല വകുപ്പു ചുമത്തി വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാതെ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും രാത്രിയിലെത്തി അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ജനകീയ സമരസമിതി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!