കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളെ കോർത്തിണക്കി നടത്തുന്ന സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായ, ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിന് തുടക്കമായി
ഉപ്പുതറ പാഞ്ചാലിമല വ്യൂ പോയിന്റാണ് സഞ്ചാരികൾക്കായി തുറന്നു നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് നിർവഹിച്ചു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും, പഞ്ചായത്ത് വാർത്തയും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായിട്ടാണ്,വിനോദസഞ്ചാരി എന്ന പേരിൽ ഇടുക്കി ട്രാവലർ ആൻഡ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ,അറിയപ്പെടാതെ കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ മത്തായി പാറ പാഞ്ചാലിമലയിലാണ് ടൂറിസം ഫെസ്റ്റിന് തുടക്കമായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
ടൂറിസം രംഗത്തേ ആനന്ദ സാധ്യതകൾ ഉപയോഗപ്പെടുത്തി നാടിന്റെ വികസനവും പരിപാടിയുടെ ലക്ഷ്യമാണ് . പരിപാടി വഴി ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനും സാധിക്കും. അതിനുള്ള പ്രാഥമിക ഒരുക്കമാണ് ഇന്ന് നടന്നത്. കാഞ്ചിയാർ ജെ.പി.എം കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ ആദ്യ സഞ്ചാരികൾ ആയിരുന്നു. മത്തായി പാറയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ബിനു, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ, ഉപ്പുതറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോക്കൊമ്പേൽ, സജിമോൻ ടൈറ്റസ്, ജെ.പി.എം കോളേജ് ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡി സനൂപ് കുമാർ, ആകാശവാണി ദേവികുളം പ്രോഗ്രാം മേധാവി എം പി മനേഷ്, ജെ പി എം കോളേജ് അധ്യാപകർ, പഞ്ചായത്ത് വാർത്ത അധികൃതർ, മറ്റ് വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.