കൈയേറ്റമെന്ന് കണ്ടെത്തിയതിന് പിറകെ ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പാര്‍ട്ടി തന്നെ പൊളിച്ചു നീക്കി


ഇടുക്കി: കൈയേറ്റമെന്ന് കണ്ടെത്തയിതിന് തുടര്‍ന്ന് ഇടുക്കി ശാന്തന്‍പാറ സിപിഎം പാര്‍ട്ടി ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് നീക്കി. റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി തന്നെ ഇത് പൊളിച്ചുമാറ്റിയത്.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പേരില്‍ ശാന്തന്‍പാറയിലുള്ള എട്ട് സെന്റ് സ്ഥലത്ത് പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച പരിശോധനയില്‍ 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്ബോക്ക് കൈവശം വച്ചിരിക്കുന്നതായും കെട്ടിടം നിര്‍മ്മിച്ചതില്‍ പന്ത്രണ്ട് ചതുരശ്ര മീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും കണ്ടെത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെട്ടിടത്തിനുള്ള എന്‍ഒസി നരസിച്ചു. കയ്യേറിയ റോഡ് പുറമ്ബോക്ക് ഏറ്റെടുക്കാന്‍ ഉടുമ്ബന്‍ചോല എല്‍ആര്‍ തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശവും നല്‍കി. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സിപിഎം തന്നെ സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റിയത്.