Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അങ്കണവാടി വര്‍ക്കര്‍ ഒഴിവ്


അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ ഫോം പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ നിന്നോ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04869-233281.