കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ ഫെബ്രുവരി 8 ,9 ,10 ,11 തീയതികളിൽ

കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ഫെബ്രുവരി 8, 9 ,10 ,11 തീയതികളിൽ നടക്കും.
എട്ടാം തീയതി രാവിലെ 6. 30ന് പരിശുദ്ധ കുർബാന.
ഉച്ചകഴിഞ്ഞ് 2. 30ന് വാർഡുകളിൽ നിന്നും കഴുന്ന് പ്രതിക്ഷണം.
നാലുമണിക്ക് കഴുന്ന് പ്രതിക്ഷണം പള്ളിയിൽ എത്തിച്ചേരും.
തുടർന്ന് നാലു പതിനഞ്ചിന് തിരുനാളിന് കൊടിയേറും. ഇടവക വികാരി ഫാദർ ജോസ് മാത്യു പറപ്പള്ളിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും ‘
തുടർന്ന് 6.15ന് കാഞ്ഞിരപ്പള്ളി അമലയുടെ ശാന്തം എന്ന നാടകവും അരങ്ങേറും.
ഒമ്പതാം തീയതി വെള്ളിയാഴ്ച സകല മരിച്ചവരുടെയും തിരുനാൾ ആചരിക്കും. രാവിലെ 6. 30 നും വൈകിട്ട് 4. 30നും തിരുനാൾ കുർബാന നടക്കും.
തുടർന്ന് 6.30ന് സെമിത്തേരി സന്ദർശനവും പ്രാർത്ഥനയും നടക്കും.
ഫെബ്രുവരി പത്താം തീയതി ശനിയാഴ്ച രാവിലെ 6. 30ന് പരിശുദ്ധ കുർബാന. തുടർന്ന് 4.30ന് ആഘോഷമായ പരിശുദ്ധ കുർബാനയ്ക്ക് മേരികുളം സെൻറ് ജോർജ് പള്ളി അസി: വികാരി ഫാദർ നോബിൾ പൊടിമറ്റത്തിൽ മുഖ്യ കർമികത്വം വഹിക്കും. തുടർന്ന് 6.30 ന് ആഘോഷമായ ടൗൺപ്രദക്ഷിണം നടക്കും.
പ്രതിക്ഷണം എട്ടുമണിക്ക് പള്ളിയിൽ എത്തിയതിന് ശേഷം ആകാശ വിസ്മയം നടക്കും.
സമാപന ദിവസമായ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 6. 30നും 9 മണിക്കും വൈകിട്ട് 4 .30ന് വിശുദ്ധ കുർബാനകൾ നടക്കും.
6.30 ന് നിത്യ ആരാധന ചാപ്പൽ ചുറ്റി തിരുനാൾ പ്രദക്ഷിണം.
ആകാശ വിസ്മയം’
ഇടവകാംഗങ്ങളുടെ കലാ സന്ധ്യ എന്നിവയും നടക്കും.