ജി-ടെക് ഇടുക്കി ജില്ലാ കലോത്സവം കട്ടപ്പനയിൽ

ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കുട്ടികൾക്കായി നടത്തുന്ന കലാമേളയാണ് ജി-സൂം. 2001 ഫെബ്രുവരി 10ന് കോഴിക്കോട് ആരംഭിച്ച ജി-ടെക് ഇന്ന് 20 രാജ്യങ്ങളി ലായി 700ലധികം സെൻ്ററുകളുമായി വിജയയാത്ര തുടരുകയാണ്. കേരളത്തിൽ മാത്രം 226 പഠന കേന്ദ്രങ്ങളാണ് ജി-ടെക്കിനുള്ളത്. 23ലക്ഷത്തിലധികം കുട്ടികൾ ജി-ടെക്കിൽ നിന്നും പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു. ഐ.ടി വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നിന്നും ആദ്യമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ജി-ടെക്. കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളും അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളും ജി-ടെക്കിൽ നിന്നും നൽകി വരുന്നു. ലോകത്തിലെ വൻകിട കമ്പനികളായ മൈക്രോസോഫ്റ്റ്, എസ് എ പി. അഡോബി, ടാലി, ഐ.എ ബി (യു.കെ) തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ അംഗീകൃത പഠന കേന്ദ്രമാണ് ജി-ടെക്. നിലവിൽ 1,61,000ലധികം കുട്ടികൾ ജി-ടെക്കിൽ പഠിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനായി വരുന്ന കുട്ടികൾക്ക് തങ്ങളുടെ കലാവാസനകൾ അവതരിപ്പിക്കുന്നതിനായി ജി-ടെക് ക്രമീകരിച്ചിരിക്കുന്ന പ്രോഗ്രാമാണ് ജി-സൂം.. സോളോ സോങ്, സോളോ ഡാൻസ്. ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഈ വർഷത്തെ ഇടുക്കി ജില്ലാ കലോത്സവം ജി സൂം സീസൺ 10 കട്ടപ്പന സി എസ് ഐ ഗാർഡനിൽ വച്ച് ഈ മാസം 23-ാം തീയതി ചൊവ്വാഴ്‌ച രാവിലെ 10 മുതൽ നടത്തപ്പെടുകയാണ്. കട്ടപ്പനയുടെ സ്വന്തം കലാകാരന്മാരായ ജി കെ പന്നാംകുഴിയും അനിൽ കെ ശിവറാമും ചേർന്ന് കലാമേളയ്ക്ക് തിരി തെളിക്കും. കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ അഡ്വ കെ ജെ ബെന്നി മുഖ്യ സന്ദേശം നൽകും നഗരസഭാ കൗൺസിലർമാർ, സാസ്‌കാരിക നേതാക്കൾ, ജി-ടെക് ഡയറക്‌ടർമാർ എന്നിവർ പങ്കെടുക്കും.