രഞ്ജി ട്രോഫി; മുംബൈ സ്കോറിനൊപ്പമെത്താൻ കേരളം പൊരുതുന്നു


തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈ സ്കോറിനൊപ്പമെത്താൻ കേരളം പൊരുതുന്നു. രണ്ടാം ദിനം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തിട്ടുണ്ട്. രോഹൻ കുന്നുന്മേൽ അർദ്ധ സെഞ്ച്വറി നേടി. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ കേരളത്തിന് ഇനി 117 റൺസ് കൂടെ വേണം. ആദ്യ ദിനം മുംബൈ 251 റൺസിൽ എല്ലാവരും പുറത്തായിരുന്നു. രാവിലെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളത്തിനായി ഓപ്പണിംഗ് സഖ്യം ഭേദപ്പെട്ട തുടക്കം നൽകി. സ്കോർബോർഡ് 46ൽ നിൽക്കെ കേരളത്തിന് രണ്ട് വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. കൃഷ്ണ പ്രസാദ് 21 റൺസെടുത്തും രോഹൻ പ്രേം റൺസെടുക്കാതെയും പുറത്തായി. മൂന്നാം വിക്കറ്റിൽ സച്ചിൻ ബേബിയും രോഹൻ കുന്നുന്മേലും കേരളത്തിനെ മുന്നോട്ട് നയിച്ചു. എങ്കിലും 56 റൺസെടുത്ത രോഹന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. ആദ്യ സെഷൻ പിന്നിടുമ്പോൾ സച്ചിൻ ബേബി 26 റൺസുമായും സഞ്ജു സാംസൺ 19 റൺസുമായും ക്രീസിലുണ്ട്.