Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്ന് കട്ടപ്പനക്ക് അഭിമാന ദിനം


കട്ടപ്പനയിൽ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറിന്റെയും നവോഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ഇന്ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിക്കും.
ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. കേരളത്തില്‍ ആദ്യമായിട്ടാണ് ഇരുവരുടെയും പൂര്‍ണകായ വെങ്കല പ്രതിമ ഒരേ പീഠത്തില്‍ നിര്‍മിക്കുന്നതെന്ന് കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ പറഞ്ഞു. അഞ്ച് അടി ഉയരത്തില്‍ 300 കിലോ ഭാരത്തിലാണ് പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത്.