കട്ടപ്പനയിൽ ജെ.ആർ ഐ കെയർ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു
കട്ടപ്പനയിൽ ജെ.ആർ.ഐ കെയർ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ സ്ഥാപനത്തിന്റ ഉദ്ഘാടനം നിർവ്വഹിച്ചു.
കാഴ്ച്ചയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച വേണ്ട എന്ന സുന്ദേശത്തോടെയാണ് കട്ടപ്പന പുതിയ ബസ്റ്റാന്റിന് സമീപം സഹകരണ ആശുപത്രിക്ക് എതിർവശം പൊന്നൂസ് ബിൽഡിംഗിൽ ജെ.ആർ ഐ കെയർ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
രണ്ടര പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയത്തോടെയാണ് ജെ.ആർ . ഐ കെയർ പ്രവർത്തിക്കുന്നത്.
കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
കട്ടപ്പന സർവീസ് ബാങ്ക് പ്രസിഡണ്ട് ജോയ് വെട്ടിക്കുഴി ,സെൻറ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ , മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ തോമസ്, സെക്രട്ടറി കെ പി ഹാസൻ ,കട്ടപ്പന കോപ്പറേറ്റീവ് ഹോസ്പിറ്റൽ വൈസ് പ്രസിഡണ്ട് കെ പി സുമോദ് ,മലനാട് കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് മനോജ് എം തോമസ് ,നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, വ്യാപാരി വ്യവസായി ഏകോപനസമിതി ബ്ലോക്ക് പ്രസിഡണ്ട് പി കെ മാണി, മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിജോമോൻ ജോസ് , ബിജെപി ജില്ലാ സെക്രട്ടറി രതീഷ് വരകുമല ,കോൺഗ്രസ് കട്ടപ്പന മണ്ഡലം സിജു ചക്കുംമുട്ടിൽ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
മർച്ചന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് സിബി വർക്കി കൊല്ലം കുടിയിൽ ആദ്യ വില്പനയും കെ.ജെ ബിനോയി ആദ്യ വിൽപന സ്വീകരണവും ഏറ്റുവാങ്ങി.
ഉന്നത ഗുണനിലവാരമുള്ള കണ്ണടകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്ഥാപനത്തിൽ നിന്ന് ലഭ്യമാകുമെന്ന് മാനേജ്മെൻറ് അറിയിച്ചു.