Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കർഷക ദ്രോഹ സർക്കാർ നയങ്ങൾക്കെതിരെ കെ സി ബി സിയുടെ ഇടയലേഖനം






കേരളത്തിലെ സീറോമലബാർ പള്ളികളിൽ ഞായറാഴ്ച കുർബാനക്കിടെയാണ് സംസ്‌ഥാന സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയുള്ള കെ സി ബി സി യുടെ ഇടയലേഖനം വായിച്ചത്.
ബൈബിൾ പഴയ നിയമത്തിലെ ആബേലിന്റെ നില വിളി പോലെയാണ് കേരളത്തിലെ കർഷകരുടെ ദീന രോധമെന്ന ആമുഖത്തോടെ തുടങ്ങുന്ന ലേഖനത്തിൽ ‘ഞാൻ പരാജയപ്പെട്ട കർഷകനാണ്, നെല്ലെടുത്തിട്ട് സർ ക്കാർ എനിക്ക് കാശ് തന്നില്ല എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ്, ആത്മഹത്യ ചെയ്ത കർഷകൻ്റെ വിലാപമാണ് തുടക്കത്തിലേയുള്ളത്.കർഷകരെ നൊമ്പരപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്, കേരള മെത്രാൻ സമിതിയുടെ (KCBC) ഇൻഫാം കമ്മീഷൻ, കർഷകർക്കു വേണ്ടി ഈ സർക്കുലർ എഴുതുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനത്തിൽ . ഗതികെട്ട് ദാരിദ്ര്യത്തിൻ്റെ പിച്ചച്ച ട്ടിയേന്തി, അടിമാലി ടൗണിൽ രണ്ടു വയോധിക സ്ത്രീകൾ നടത്തിയ പ്രതിഷേധതേക്കുറിച്ചും പറയുന്നുണ്ട് . തങ്ങളെ സംരക്ഷി ക്കാൻ ഭരണഘടനാപരമായി ഉത്തരവാദിത്തപ്പെട്ട സർക്കാരിനു മുമ്പിൽ, കർഷകരും കർഷക ബന്ധുക്കളും നിലനിൽപ്പിനായി പ്രതിഷേധിക്കുമ്പോൾ, ‘ഇവിടെ കൃഷി ചെയ്ത‌ില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല’ എന്ന തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകൾ ഭരണകർത്താക്കളിൽ നിന്നു ണ്ടായതു കർഷകരെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ആശങ്ക പ്പെടുത്തുകയും ചെയ്തു.ഉല്പാദനം മുതൽ വിപണനം വരെയുള്ള സകല മേഖ ലകളിലും കർഷകർ ഈ അവഗണന നേരിടുന്നു . കർഷകർക്ക് ആശ്രയമായ എല്ലാ കൃഷിയും കടുത്ത വിലത്തകർച്ചനേരിടുന്നു. വിൽക്കുന്ന ഏല ക്കായ്ക്ക് പണം കിട്ടണമെങ്കിൽ കമ്പനികൾക്ക് പലിശ നൽ കേണ്ട വിചിത്ര സ്ഥിതിയിലാണ് ഏലം കർഷകർ. ഒരു ലക്ഷം രൂപയുടെ ഏലം സ്പൈസസ് ബോർഡിന്റെ അംഗീകാരമുള്ള ഓക്ഷൻ സെൻ്ററുകളിലൂടെ ഒരു കർഷകൻ വിറ്റാൽ അപ്പോൾത്തന്നെ പണം ലഭിക്കണമെങ്കിൽ 7.5% മുതൽ 12% വരെ പലിശ നൽകണം. സ്വന്തം ഉല്‌പന്നം വിറ്റിട്ട് അതിന്റെ പണം കിട്ടാൻ പലിശ നൽകണമെന്ന വ്യവസ്ഥയേക്കാൾ ഹീനമായ ചൂഷണം മറ്റെന്തുണ്ട്?
ഇതിനേക്കാൾ ദാരുണമാണ് നെൽ കർഷകന്റെ സ്ഥിതി. വിറ്റ നെല്ലിൻ്റെ വില ബാങ്ക് വായ്‌പയായി വാങ്ങേണ്ടിവരുന്ന ദുർഗതിയിലാണ് നെൽ കർഷകർ. ചോര നീരാക്കി പാടത്തു പണിചെയ്യുന്ന കർഷകൻ്റെ നെല്ല് വാങ്ങിയശേഷം, രൊക്കം പണം നൽകുന്നതിനു പകരം സർക്കാർ തിരിച്ചടച്ചോളാം എന്ന വ്യവസ്ഥയിൽ വായ്‌പ തരപ്പെടുത്തിക്കൊടുത്തിട്ട്, കർ ഷകനെ കുടുക്കിലാക്കുന്ന ചതിയാണ് നെൽക്കർഷകരോട് ചെ യ്യുന്നത്. സർക്കാർ വായ്‌പ തിരിച്ചടയ്ക്കുന്നില്ല. അതിന്റെ ഭാരം കർഷകന്റെ മേൽ വരുന്നു. വായ്‌പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്കുകൾ കർഷകന് പുതിയ വായ്‌പ നിഷേധിക്കുന്നു. ഓർക്കണം തകഴിയിൽ കർഷകൻ ആത്മഹത്യ ചെയത് ഈ ഊരാക്കുടുക്കിൽ പെട്ടാണ്.


മലബാറിലും മധ്യകേരളത്തിലും മലയോര മേമാലകളിലും റബ്ബറിനെ മുഖ്യ ഉപജീവനമാർഗ്ഗമായി കരുതിയിരുന്നവരും കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ പോലും പറ്റാത്തവിധം സാമ്പത്തികമായി ശോചനീയ അവസ്ഥയിലായിക്കഴിഞ്ഞിരി ക്കുന്നു. റബ്ബറിന് 250 രൂപ നൽകുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞവർക്ക് ഒന്നും ചെയ്യാനാകുന്നില്ല കർഷകരുടെ പക്ഷം നിൽക്കുന്നുവെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾക്കു പോലും ആർജ്ജവത്തോടെ ശബ്ദിക്കാനാകുന്നില്ല. അവരെല്ലാം കർ ഷകന്റെ ശബ്ദം ഉച്ചത്തിൽ വിളിച്ചു പറയുന്നവരുടെ വായടപ്പി ക്കാൻ പാടുപെടുകയാണ്. മാധ്യമങ്ങൾപോലും കർഷകനെ കയ്യൊഴിയുന്ന സങ്കടകരമായ അവസ്ഥയാണ്. പ്രകൃതി ക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് വർഷങ്ങളായി നഷ്ട പരിഹാരം ലഭിക്കുന്നില്ല. ഉത്തരവാദിത്തപ്പെട്ടവർക്ക് കർഷകർ പരാതി നൽകുമ്പോൾ ‘വെറുതെ നടന്ന് കാലു തേയാമെന്നേ യുള്ളു’ എന്ന മനസ്സു മടുപ്പിക്കുന്ന മറുപടിയാണ് തിരികെ ലഭി ക്കുന്നത്. ഇതിനെല്ലാം പുറമേയാണ് വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അന്യായവും അനീതിപരവുമായ നീക്കങ്ങൾ അവർ കൃഷിഭൂമി കയ്യേറുന്നു. വന്യമൃഗങ്ങൾ കാടിറങ്ങുന്നു. ആനയും കടുവയും കാട്ടുപന്നിയുമൊക്കെ കർഷകന്റെ ഭൂമിയി ലിറങ്ങി പൂണ്ടുവിളയാട്ടം നടത്തുകയും ജീവനെടുക്കുകയുമാണ്. എരുമേലിയിലും അഞ്ചലിലും കാട്ടുപോത്തിൻന്റെ ആക്രമണങ്ങ ളിൽ കൊല്ലപ്പെട്ട തോമായും ചാവക്കായും സാമുവലും കാട്ടാന
കളുടെ ശല്യം മൂലം വീടു പോലും ഉപേക്ഷിച്ചു പോകേണ്ടിവന്ന് ഒടുവിൽ പെൻഷൻ പോലും മുടങ്ങി ജീവനൊടുക്കിയ ഇരുട്ടി യിലെ സുബ്രഹ്‌മണ്യനുമൊക്കെ മനുഷ്യനേക്കാൾ മൃഗത്തിനു പ്രാധാന്യം കൊടുക്കുന്ന കർഷകവിരുദ്ധമായ നയങ്ങളുടെ ഇ കളാണെന്ന് നമുക്ക് മറക്കാതിരിക്കാം. മനുഷ്യവിരുദ്ധമായ എല്ലാ മൃഗസ്നേഹവാഴ്ത്തലുകളെയും നാം സംഘടിതമായി പ്രതി രോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യൻ്റെ ആവാസ വ്യവസ്ഥിതിയിൽ കടന്നു കയറി ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള അധികാരം ആ പ്രദേശത്തെ കർഷക കൂട്ടായ്‌മകൾക്കു നൽക ണമെന്ന് കർഷകർക്കുവേണ്ടി കെ.സി.ബി.സി. ഇൻഫാം സമിതി സർക്കാരിനോട് ആവശ്യപ്പെടുന്നു.ഭരിക്കുന്ന സർക്കാരുകൾക്കേ കർഷകരെ രക്ഷിക്കാ നാകൂ. ഇനിയും കർഷകൻ്റെ കണ്ണീർ നമ്മുടെ മണ്ണിൽ വീഴാൻ ഇടവരുത്തരുത്. അവരുടെ മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷ നുകൾ നൽകണം. പ്രകൃതിക്ഷോഭം മൂലം നശിച്ച കൃഷികൾക്ക് ആശ്വാസപ്രദമായ നഷ്ടപരിഹാരമെങ്കിലും നൽകണം. കർ ഷകന്റെ ഭൂമിയിൽ കടന്നു കയറുന്ന വനംവകുപ്പിന്റെ നടപടി കൾ അവസാനിപ്പിക്കണം. മനുഷ്യൻ്റെ ആവാസ വ്യവസ്ഥിതി യിലേക്ക് വന്യമൃഗങ്ങൾ കടന്നു കയറാത്തവിധം പരിഷ്‌കൃത രാജ്യങ്ങളിലേതുപോലെ വനത്തിനു ചുറ്റും ഫലപ്രദമായ കിട ങ്ങുകളോ വേലിക്കെട്ടുകളോ നിർമ്മിക്കണം. റബ്ബറിന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്‌ത വിലനൽകാൻ ആർജ്ജവം കാണിക്കണം. നെല്ലുകർഷകനും ഏലം കർഷകനും അവരുടെ വിളവിൻ്റെ വില നൽകണം. കർഷകനുവേണ്ടി ശബ്ദമുയർത്താ നുള്ള ധൈര്യം രാഷ്ട്രീയപാർട്ടികൾക്കുണ്ടാകണമെന്നും ലേഖനത്തിൽ ഉൽബോദിപ്പിക്കുന്നു.
കൃഷിയുടെ പാരമ്പര്യം കൈമോശം വരുത്തരുതെന്നും ദിവസം ഒരു നേരമെങ്കിലും നമ്മൾ സ്വന്തമായി ഉദ്പാദിപ്പിച്ച ഭക്ഷ്യവിഭവങ്ങൾ കൂട്ടി ആഹാരം കഴിക്കാൻ നമുക്കാവണമെന്നും ലേഖനത്തിൽ വിശ്വാസികളെ ആഹ്ഹനം ചെയ്യുന്നു കെ.സി.ബി.സി. ഇൻഫാം സമിതിക്കുവേണ്ടി ബിഷപ്പ് റെമേജിയൂസ് ഇഞ്ചനാനിയാണ് ഇടയലേഖനത്തിൽ ഒപ്പു വച്ചിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!