കട്ടപ്പനയിൽ നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ കർഷക സംഗമം സംഘടിപ്പിച്ചു


കട്ടപ്പനയിൽ നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ കർഷക സംഗമം സംഘടിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ സംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജലവിഭവ വകുപ്പ് കർഷകർക്കായി മൈക്രോ ഇറിഗേഷൻ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി
കാർഷിക അഭിവൃത്തിയെ ലഷ്യം വെച്ച് പ്രവർത്തിക്കുന്ന എൻ ജി ഒ കോൺഫെഡറേഷന്റെ പ്രവർത്തനം മാതൃകാപരമാണ്. കൃഷികൾക്ക് വെള്ളവും വളവും സമയബന്ധിതമായി നൽകിയാൽ ഉത്പാദനം ഇരട്ടിയാക്കാൻ സാധിക്കും. ജലവിഭവ വകുപ്പ് കർഷകർക്കായി മൈക്രോ ഇറിഗേഷൻ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ രൂപീകരിച്ചതാണ് സീഡ്. സീഡിലൂടെ കർഷകർക്ക് വളം പകുതി വിലക്ക് വിതരണം ചെയ്ത് മാതൃകയായിരുന്നു. കർഷകർക്കായി വിവിധ പദ്ധതികൾ സീഡ് ആവിഷ്കരിച്ച് നടപ്പിലാക്കാനൊരുങ്ങുകയാണ് ഇതിനായാണ് കർഷക സംഗമം സംഘടിപ്പിച്ചത്. ജൈവ ഗ്രാമം പദ്ധതിക്ക് യോഗം രൂപം നൽകി. വിവിധ കർഷക ക്ലസ്റ്ററുകൾക്ക് രൂപം നൽകുകയും ചെയ്തു. ഇനി മുതൽ സീഡിൽ അംഗങ്ങളായ കർഷകർക്ക് വിത്തും വളവും ഇനി മുതൽ പകുതി വിലക്ക് സമയബന്ധിതമായി നൽകും. സംഗമത്തിൽ പങ്കെടുത്ത കർഷകർക്കാണ് മുൻഗണന നൽകുക. നൂറ് കണക്കിന് കർഷകർ സംഗമത്തിൽ പങ്കെടുത്തു. കട്ടപ്പന ടൗൺഹാളിൽ നടന്ന സംഗമത്തിൽ, നാഷണൽ എൻ ജി ഒ കോൺഫഡറേഷൻ കോർഡിനേറ്റർ
അനന്തു കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ചെയർമാൻ
കെ എൻ ആനന്ദകുമാർ ക്ലസ്റ്ററുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി,ഡോ. റോസക്കുട്ടി എബ്രഹാം ,നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് സുമ അനിൽകുമാർ,നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ സെകേട്ടറി ഷീബ സുരേഷ്,ജില്ലാ പ്രോഗ്രാം ഓഫീസർ മാരായ ബിന്ദു ലോഹിതാക്ഷൻ, ബീനാ cinthol കോർഡിനേറ്റർ മാരായ സിനി biju, സിനിമനോജ്, ലിസ്സി തോമസ് എന്നാവർ സംസാരിച്ചു.